യു.കെ.വാര്‍ത്തകള്‍

അടുത്ത മാസം മുതല്‍ പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് വര്‍ധനയുമായി ഹോം ഓഫീസ്

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് വര്‍ധനയുമായി ഹോം ഓഫീസ്. വര്‍ധിപ്പിച്ച ഫീസ് ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും. നിരക്ക് വര്‍ധിക്കുന്നതിന് മുന്‍പ് പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. ഏഴ് ശതമാനം പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ഹോം ഓഫീസ് പ്രഖ്യാപനം. നിലവില്‍ മുതിര്‍ന്നവര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന് 82.50 പൗണ്ടാണ് ചെലവ്. ഇത് ഒരു വ്യക്തിക്ക് 6 പൗണ്ട് വീതം വര്‍ദ്ധിച്ച് 88.50 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുക.

കുട്ടികളുടെ പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന് 4 പൗണ്ട് വര്‍ദ്ധിച്ച് 53.50 പൗണ്ടില്‍ നിന്നും 57.50 പൗണ്ടിലേക്കാണ് ഉയരുന്നത്. ഓണ്‍ലൈനിലെ അപേക്ഷിച്ച് ചെലവേറിയ പോസ്റ്റല്‍ ആപ്ലിക്കേഷന്‍, വിദേശത്ത് നിന്നും നടത്തുന്ന ആപ്ലിക്കേഷന്‍ എന്നിവയുടെയും ചെലവേറും. ഇതില്‍ മുതിര്‍ന്നവര്‍ക്ക് 93 പൗണ്ടെന്നത് 100 പൗണ്ടിലേക്കും, കുട്ടികളുടേത് 64 പൗണ്ടില്‍ നിന്നും 69 പൗണ്ടിലേക്കും ഉയരും.

വര്‍ദ്ധിപ്പിച്ച ഫീസ് ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം പാസ്‌പോര്‍ട്ട് ആപ്ലിക്കേഷനുകളുടെ ഫീസ് വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും ഗവണ്‍മെന്റ് ലാഭമുണ്ടാക്കുന്നില്ലെന്ന് ഹോം ഓഫീസ് പറഞ്ഞു. ഫീസ് വര്‍ധനവിലൂടെ പാസ്‌പോര്‍ട്ട് നല്‍കുന്നതിന്റെയും, മറ്റ് പ്രവര്‍ത്തന ചെലവുകളും മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹോം ഓഫീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒന്‍പത് ശതമാനമാണ് പാസ്‌പോര്‍ട്ട് ഫീസ് വര്‍ധിച്ചത്.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions