സിനിമ

നടിഅരുന്ധതിക്ക് ഇതുവരെ ബോധം വന്നിട്ടില്ല, ജീവന് ഭീഷണി; സഹായം അഭ്യര്‍ത്ഥിച്ച് നടി ഗൗരി കൃഷ്ണന്‍

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ തുടരുന്ന നടി അരുന്ധതി നായര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് നടി ഗൗരി കൃഷ്ണന്‍. നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റ അരുന്ധതി ക്രിട്ടിക്കല്‍ സ്റ്റേജിലാണ്. തലയിലെ പരിക്കുകള്‍ ജീവന് ഭീഷണിയാണ്. 50 ലക്ഷത്തോളം രൂപ ആവശ്യമുണ്ട് എന്ന് പറഞ്ഞാണ് ഗൗരി കൃഷ്ണന്റെ വീഡിയോ.

'അരുന്ധതിക്ക് അപകടം സംഭവിച്ച് ആറ് ദിവസമായി. ബൈക്ക് ഓടിച്ചയാള്‍ക്ക് ഒരു ഓട്ടോയാണ് ഇടിച്ചത് എന്ന് മാത്രമാണ് ഓര്‍മ്മ. അരുന്ധതി ബൈക്കിന്റെ പിന്നില്‍ ഇരിക്കുകയായിരുന്നു. നല്ല ശക്തിയില്‍ ഉള്ള ഇടി ആയതുകൊണ്ട് അരുന്ധതിക്ക് പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. അഞ്ചു ദിവസം പിന്നിട്ടിട്ടും അരുന്ധതി കോണ്‍ഷ്യസ് ആയിട്ടില്ല.'

ക്രിട്ടിക്കല്‍ സ്റ്റേജിലാണ്. നട്ടെല്ലിനും കഴുത്തിനും കാര്യമായി പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. ജീവന് ഭീഷണിയാകുന്ന തരത്തില്‍ ഇപ്പോള്‍ ഉള്ളത് തലയിലെ പരിക്കുകള്‍ ആണ്. നല്ല ചികിത്സ പോലും കൊടുക്കാന്‍ പറ്റുന്ന അവസ്ഥയില്‍ അല്ല അരുന്ധതി ഇപ്പോള്‍. ഒരു ശസ്ത്രക്രിയ ചെയ്യാനോ എന്താണ് പ്രോബ്ലം എന്ന് എക്‌സാമിന്‍ ചെയ്യാനോ പറ്റുന്ന അവസ്ഥയില്‍ അല്ല അവള്‍ ഉള്ളത്.”

ഡോക്ടര്‍മാര്‍ ഒരു 10% സാധ്യതയാണ് പറയുന്നത്. ഇപ്പോഴുള്ള പ്രതിസന്ധി ആ കുട്ടിയെ ചികിത്സിക്കാനുള്ള ഫണ്ട് ആണ്. ഞങ്ങള്‍ എല്ലാവരും ഞങ്ങളെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന സഹായം ഒക്കെ ചെയ്യുന്നുണ്ട്. ഏകദേശം 50 ലക്ഷം രൂപയോളം ഇപ്പോള്‍ അത്യാവശ്യമാണ്. അവളെ സഹായിക്കാന്‍ കഴിയുന്നവര്‍ പരമാവധി സഹായിക്കണം” എന്നാണ് ഗൗരി പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിംഗ് കഴിഞ്ഞ ശേഷം സഹോദരനൊപ്പം ബൈക്കില്‍ മടങ്ങുമ്പോള്‍ ആയിരുന്നു കോവളം ഭാഗത്ത് വച്ച് അരുന്ധതിക്ക് അപകടം സംഭവിച്ചത്. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പരുക്കേറ്റ ഇവര്‍ ഒരു മണിക്കൂറോളം റോഡില്‍ തന്നെ കിടന്നുവെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് അതുവഴി പോയ ഒരു യാത്രക്കാരന്‍ ആണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions