സിനിമ

'നടി മീനയ്ക്ക് ഒരു ജീവിതം കൊടുക്കാന്‍ തയ്യാറാണ്'; മകള്‍ ഉള്ളതൊന്നും പ്രശ്‌നമല്ലെന്ന് ആറാട്ടണ്ണന്‍


മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് റിവ്യൂ പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ വൈറലായ സന്തോഷ് വര്‍ക്കിയെന്ന ആറട്ടണ്ണന്റെ ഏറ്റവും പുതിയ വീഡിയോ വൈറലാകുന്നു. മുന്‍പ് പല നായികമാരേയും വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് വാര്‍ത്തകളില്‍ ഇടംപിടിച്ച സന്തോഷ് വര്‍ക്കി ഇത്തവണ നടി മീനയെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞാണ് രംഗത്തെത്തിയിരിക്കുന്നത്.

നടി മീനയ്ക്ക് ഒരു ജീവിതം കൊടുക്കാന്‍ താന്‍ തയ്യാറാണ് എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. മീന വളരെ നല്ല ഒരു പെണ്‍കുട്ടിയാണ്. മഞ്ജു വാര്യരെ ഒക്കെ പോലെ വളരെ നല്ല ഒരു പെണ്‍കുട്ടിയാണ്. അതുകൊണ്ടുതന്നെ മീനയ്‌ക്കൊരു ജീവിതം കൊടുക്കാന്‍ തയ്യാറാണ് എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.

മീനക്ക് ഒരു മകളുണ്ട്. അതൊന്നും തനിക്ക് പ്രശ്‌നമല്ല ഒരു ജീവിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നാണ് സന്തോഷ് വര്‍ക്കിയുടെ വാക്കുകള്‍. ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിത്തുന്നത്.

പബ്ലിസിറ്റിക്ക് വേണ്ടി എന്തും കാണിച്ചു കൂട്ടാം എന്ന അവസ്ഥയിലേക്ക് എത്തരുത് എന്നു സന്തോഷ് വര്‍ക്കിയെ ഉപദേശിക്കുകയാണ് സോഷ്യല്‍മീഡിയ. മുന്‍പ് നടി നിത്യ മേനോനോട് പ്രണയമാണെന്ന് സന്തോഷ് പറഞ്ഞത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി സന്തോഷിനെതിരെ നിത്യയും രം​ഗത്ത് എത്തി.

  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions