യു.കെ.വാര്‍ത്തകള്‍

ഓണ്‍ലൈന്‍ നഗ്നതാ പ്രദര്‍ശനകേസ്: ഇംഗ്ലണ്ടില്‍ ശിക്ഷിക്കപ്പെട്ട ആദ്യ വ്യക്തിക്ക് 66 ആഴ്ച തടവ്

സൈബര്‍ ഫ്ലാഷിങ് (ഓണ്‍ലൈന്‍ നഗ്നതാ പ്രദര്‍ശനം) കുറ്റത്തിന് ഇംഗ്ലണ്ടില്‍ ശിക്ഷിക്കപ്പെട്ട ആദ്യ വ്യക്തിക്ക് 66 ആഴ്ച തടവ്. ജനുവരി 31 ന് ഇംഗ്ലണ്ടിലും വെയില്‍സിലും സൈബര്‍ ഫ്ലാഷിങ് കുറ്റമായതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ സുരക്ഷ നിയമപ്രകാരം നിക്കോളാസ് ഹോക്സ് (39) എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. എസെക്‌സിലെ ബാസില്‍ഡണില്‍ നിന്നുള്ള പ്രതി ഫെബ്രുവരി 9 ന് 15 വയസ്സുള്ള പെണ്‍കുട്ടിക്കും 60 വയസ്സുള്ള സ്ത്രീക്കും തന്റെ ജനനേന്ദ്രിയത്തിന്റെ ചിത്രങ്ങള്‍ അയച്ചു നല്‍കുക ആയിരുന്നു. അപ്പോള്‍ തന്നെ നിക്കോളാസ് ഹോക്സ് ലൈംഗിക കുറ്റവാളിയാണെന്ന് തെളിഞ്ഞതായി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് പറഞ്ഞു.


പിതാവിന്റെ ഫോണ്‍ ഉപയോഗിക്കാന്‍ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയേട് പ്രതി ആവശ്യപ്പെട്ടതായി സൗത്ത്‌ഹെന്‍ഡ് ക്രൗണ്‍ കോടതിക്ക് ബോധ്യപ്പെട്ടു. 60 വയസുകാരിക്ക് വാട്ട്സ്ആപ്പ് വഴിയാണ് ഫോട്ടോ അയച്ചതെന്നും കോടതിക്ക് ബോധ്യപ്പെട്ടു. ഇരകള്‍ രണ്ടുപേരും സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുകയും അതേ ദിവസം തന്നെ പ്രതിക്കെതിരെ എസെക്സ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. മുമ്പ് കുറ്റം ചെയ്തിട്ടുണ്ടെങ്കിലും നിക്കോളാസ് ഹോക്സിന് ചികിത്സയൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.



16 വയസിന് താഴെയുള്ള കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് കഴിഞ്ഞ വര്‍ഷം ശിക്ഷിക്കപ്പെട്ട ശേഷം നിക്കോളാസ് ഹോക്സിന്റെ പേര് ലൈംഗിക കുറ്റവാളികളുടെ റജിസ്റ്ററിലുണ്ടായിരുന്നു. കുറ്റവാളികള്‍ സമൂഹമാധ്യമങ്ങള്‍, ഡേറ്റിങ് ആപ്പുകള്‍, ബ്ലൂടൂത്ത് അല്ലെങ്കില്‍ എയര്‍ഡ്രോപ്പ് എന്നിവയില്‍ ആളുകള്‍ക്ക് ആവശ്യപ്പെടാത്ത ലൈംഗിക ചിത്രം അയയ്ക്കുന്നത് സൈബര്‍ ഫ്ലാഷിങ് കേസില്‍ ഉള്‍പ്പെടും. കുറ്റകൃത്യത്തിനും മറ്റ് ഇമേജ് അധിഷ്ഠിത ദുരുപയോഗങ്ങള്‍ക്കും ഇരയായവര്‍ക്ക് ലൈംഗിക കുറ്റകൃത്യ നിയമപ്രകാരം ജീവിതകാലം മുഴുവനും അവരുടെ സ്വകാര്യത ഉറപ്പാക്കും.

  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions