സിനിമ

അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രം ഒരുങ്ങുന്നു

ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ അരിസ്റ്റോ സുരേഷ് വീണ്ടും വെള്ളിത്തിരയിലേക്ക്. താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. വയലുങ്കല്‍ ഫിലിംസിന്‍റെ ബാനറില്‍ പ്രമുഖ യുട്യൂബറും നിര്‍മ്മാതാവും സംവിധായകനുമായ ജോബി വയലുങ്കല്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രത്തിലാണ് അരിസ്റ്റോ സുരേഷ് നായക വേഷത്തിലെത്തുന്നത്. സംവിധായകനായ ജോബി വയലുങ്കലും ചിത്രത്തില്‍ സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംവിധായകന്‍ ജോബി വയലുങ്കല്‍ അറിയിച്ചു.

ചിത്രത്തിന്റെ കഥയും നിര്‍മ്മാണവും ഒരുക്കിയിട്ടുള്ളത് ജോബി വയലുങ്കലാണ്. കൊല്ലം തുളസി, ബോബന്‍ ആലുംമൂടന്‍, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണന്‍,സജി വെഞ്ഞാറമൂട് (നടന്‍ സുരാജ് വെഞ്ഞാറമൂടിന്‍റെ ജ്യേഷ്ഠന്‍) ടെലിവിഷന്‍ കോമഡി പ്രോഗ്രാമായ ഒരു ചിരി ബംബര്‍ ചിരിയിലെ താരം ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാര്‍ട്ടിന്‍, സുമേഷ്, കൊല്ലം ഭാസി, പ്രപഞ്ചിക തുടങ്ങി നൂറിലേറെ അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ബാനര്‍- വയലുങ്കല്‍ ഫിലിംസ്, സംവിധാനം, നിര്‍മ്മാണം,കഥ - ജോബി വയലുങ്കല്‍. തിരക്കഥ-സംഭാഷണം- ജോബി വയലുങ്കല്‍, ധരന്‍, ക്യാമറ-എ കെ ശ്രീകുമാര്‍, എഡിറ്റര്‍-ബിനോയ് ടി വര്‍ഗ്ഗീസ്, കല- ഗാഗുല്‍ ഗോപാല്‍, ഗാനരചന, ജോബി വയലുങ്കല്‍, സ്മിത സ്റ്റാലിന്‍, മ്യൂസിക്-ജെസീര്‍,അസിം സലിം,വി വി രാജേഷ്,മേക്കപ്പ്-അനീഷ് പാലോട്,ബി ജി എം.-ബിജി റുഡോള്‍ഫ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-രാജേഷ് നെയ്യാറ്റിന്‍കര, അസോസിയേറ്റ് ഡയറക്ടര്‍-മധു പി നായര്‍, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, കോസ്റ്റ്യൂം-ബിന്ദു അഭിലാഷ്, കൊറിയോഗ്രാഫര്‍-മനോജ് കലാഭവന്‍,ഡ്രോണ്‍- അബിന്‍ അജയ്, ഗായകര്‍-അരവിന്ദ് വേണുഗോപാല്‍, വൈക്കം വിജയലക്ഷ്മി, സന്നിധാനം, പല്ലവി.

  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions