യു.കെ.വാര്‍ത്തകള്‍

ന്യുകാസിലിലെ 49 കാരിക്ക് കാന്‍സറിനെതിരെ ഇഞ്ചക്ഷന്‍ വഴി വാക്സിന്‍ നല്‍കി

കാന്‍സര്‍ ചികിത്സ രംഗത്ത് നാഴികല്ലായ മാറ്റം സൃഷ്ടിച്ച് ഇഞ്ചക്ഷന്‍ വഴി വാക്സിന്‍. ന്യു കാസിലിലെ ക്ലെയര്‍ മെക്ഹഗ് എന്ന 49 കാരിയാണ് ലോകത്തില്‍ ആദ്യമായി ഈ പുതിയ ചികിത്സ ഏറ്റുവാങ്ങി ചരിത്രത്തിന്റെ ഭാഗമായത്. കഴുത്തില്‍ വീക്കവും അതുപോലെ ശ്വസോച്ഛ്വാസത്തിന് ബുദ്ധിമുട്ടും നേരിട്ടപ്പോള്‍ നടത്തിയ പരിശോധനയില്‍ 2021- ല്‍ ആയിരുന്നു ഇവര്‍ക്ക് ശ്വാസകോശത്തില്‍ കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്.

കാന്‍സര്‍ ആണെന്ന് കണ്ടെത്തിയപ്പോള്‍ തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് ക്ലെയര്‍ പറയുന്നു. ആ സമയത്ത് തന്റെ മകള്‍ ആദ്യ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. പേരക്കുട്ടികള്‍ക്ക് ഒപ്പമുള്ള ജീവിതം സ്വപ്നം കാണുന്ന സമയമായിരുന്നു അതെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ന്യുകാസിലിലെ ഫ്രീമാന്‍ ഹോസ്പിറ്റലില്‍ അവര്‍ കീമോതെറാപ്പിക്ക് വിധേയയായി. അതിനുശേഷം ഇമ്മ്യുണോ തെറാപ്പിക്ക് വിധേയയായി കൊണ്ടിരിക്കുകയായിരുന്നു

ഇമ്മ്യുണോ തെറാപ്പിയുടെ പ്രക്രിയകള്‍ ഏറെ അസൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയതോടെയായിരുന്നു ഇവര്‍ക്ക് ഒരു ആന്റി-കാന്‍സര്‍ ഇഞ്ചക്ഷന്‍ നല്‍കിയത്. മരുന്ന് ഒരു വാക്സിന്‍ ആയി, ഇഞ്ചക്ഷന്‍ വഴി നല്‍കുമ്പോള്‍ ഏറെ സമയം ലാഭിക്കാന്‍ കഴിയുമെന്ന് ഫ്രീമാന്‍ ഹോസ്പിറ്റല്‍ വക്താവ് പറയുന്നു. കാന്യുല വഴി മരുന്ന് നല്‍കുന്ന ഇമ്മ്യുണോ തെറാപ്പിക്ക് സാധാരണയായി 30 മിനിറ്റ് വരെ സമയം എടുക്കും. ഞരമ്പ് കണ്ടെത്താന്‍ വൈകിയാല്‍ സമയം ഇനിയും അധികമാകും.

ഇമ്യുണോതെറാപിയില്‍ ഉപയോഗിച്ചിരുന്ന അറ്റെസൊലിസുമാബ് എന്ന മരുന്ന് തന്നെയാണ് ഇപ്പോള്‍ ഇഞ്ചക്ഷന്‍ ആയി വെറും ഏഴ് മിനിറ്റ് കൊണ്ട് നല്‍കുന്നത്. പ്രക്രിയ പെട്ടെന്ന് പൂര്‍ത്തിയാകുന്നതിനാല്‍ അസൗകര്യങ്ങളും കുറവാണെന്ന് ക്ലെയര്‍ പറയുന്നു. ഇത്തരത്തില്‍ ചികിത്സ ലഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറയുന്നു.

  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions