യു.കെ.വാര്‍ത്തകള്‍

യുകെയില്‍ 25 വര്‍ഷത്തിനിടെ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്ക് നോട്ടുമായി ജോലിക്കാര്‍

യുകെയില്‍ ജോലി ചെയ്യാന്‍ പ്രായത്തിലുള്ളവരാണ് സാമ്പത്തികമായി ആക്ടീവല്ലാതെ ഇരിക്കുന്നവരില്‍ 90 ശതമാനവുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍. 25 വര്‍ഷത്തിനിടെ രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്ക് നോട്ടുമായാണ് ജോലിക്കാര്‍ വിശ്രമിക്കുന്നത്. രോഗം ബാധിച്ചതായി രേഖപ്പെടുത്തി ജോലിയില്‍ നിന്നും പിന്‍വലിഞ്ഞ് നില്‍ക്കുന്നവര്‍ രാജ്യത്തെ പിന്നോട്ട് അടിപ്പിക്കുന്നുവെന്ന് കണക്കുകള്‍ പറയുന്നു . കഴിഞ്ഞ നാലര വര്‍ഷമായി ജോലി ചെയ്യാന്‍ തീരെ വയ്യെന്ന് രേഖപ്പെടുത്തുന്ന ജോലിക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായി റെസൊലൂഷന്‍ ഫൗണ്ടേഷന്‍ തിങ്ക് ടാങ്ക് വ്യക്തമാക്കി.

1990-കളുടെ അവസാനത്തിന് ശേഷമുള്ള ഏറ്റവും തുടര്‍ച്ചയായി നീളുന്ന ട്രെന്‍ഡ് കൂടിയാണിത്. ആ സമയത്ത് 2.4 മില്ല്യണിലെത്തിയ രോഗം മൂലം ലീവെടുക്കുന്നവരുടെ എണ്ണം ഇപ്പോള്‍ 2.7 മില്ല്യണിലാണ്. സാമ്പത്തിക സ്തംഭനത്തില്‍ ബ്രിട്ടന്റെ 'ജോലി ചെയ്യുന്നത് തടയുന്ന രോഗങ്ങള്‍' പ്രധാന ഘടകമാണ്. ആളുകള്‍ ജോലി ചെയ്യാതെ ഇരിക്കുന്നതും, ജോലിക്കായി തിരച്ചില്‍ നടത്താതിരിക്കുകയും ചെയ്യുന്ന കണക്കാണിത്.

ഇത് രാജ്യത്തിന്റെ വളര്‍ച്ചയെ പിന്നോട്ട് വലിക്കുക മാത്രമല്ല, വെല്‍ഫെയര്‍ ബില്ലും പെരുപ്പിക്കും. ദശകത്തിന്റെ അവസാനത്തോടെ ബെനഫിറ്റ് ബില്ലുകള്‍ 90.9 ബില്ല്യണ്‍ വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍. ഈ വര്‍ഷം 65.7 ബില്ല്യണ്‍ പൗണ്ടാണ് ആരോഗ്യ, വൈകല്യ ബെനഫിറ്റ് ഇനത്തില്‍ ഒഴുകുന്നത്.

16 മുതല്‍ 24 വയസ് വരെയുള്ളവരും, 50 മുതല്‍ 64 വയസ് വരെയുള്ളവരുമായി ജോലി ചെയ്യാന്‍ പ്രായത്തിലുള്ളവരാണ് സാമ്പത്തികമായി ആക്ടീവല്ലാതെ ഇരിക്കുന്നവരില്‍ 90 ശതമാനവുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ പറഞ്ഞു. എന്നാല്‍ ഇത് വ്യക്തികളുടെ ജീവിത നിലവാരത്തെയും, കരിയര്‍ വഴികളെയും സാരമായി ബാധിക്കുമെന്ന് സീനിയര്‍ ഇക്കണോമിസ്റ്റ് ലൂയിസ് മര്‍ഫി ചൂണ്ടിക്കാണിച്ചു.

  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions