സിനിമ

ടൊവിനോക്കൊപ്പമുള്ള ചിത്രം; വിഎസ് സുനില്‍കുമാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

തൃശ്ശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതിലാണ് നോട്ടീസ് നല്‍കിയത്. ഇനിയും ആവര്‍ത്തിക്കരുതെന്ന് കാട്ടിയാണ് നോട്ടീസ്.

ടൊവിനോയുടെ പേരും ചിത്രവും ദുരുപയോ​ഗം ചെയ്തുവെന്ന പരാതിയിന്മേലാണ് കമ്മീഷന്റെ നടപടി. വിഎസ് സുനില്‍കുമാറിന്റേയും സിപിഐ ജില്ലാ സെക്രട്ടറിയുടേയും വിശദീകരണം കേട്ട ശേഷമാണ് നടപടി. ടൊവിനോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡറാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇവര്‍ നല്‍കിയ വിശദീകരണം. ഇരുവരുടേയും മറുപടി തൃപ്തികരമായി കണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കി പരാതി അവസാനിപ്പിച്ചു.

നേരത്തെ, തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാവശ്യപ്പെട്ട് ടൊവിനോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് പിന്നാലെ സുനില്‍കുമാര്‍ തന്റെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനില്‍കുമാര്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ചിത്രമുള്‍പ്പടെയുള്ള പോസ്റ്റിട്ടത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചായിരുന്നു കുറിപ്പ്.

  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions