ഒരു വര്‍ഷം വാടകയില്‍ ഒമ്പതു ശതമാനത്തിന്റെ വര്‍ദ്ധന; സാധാരണക്കാര്‍ പ്രതിസന്ധിയില്‍
യുകെയില്‍ വാടകയ്ക്ക് വീടെടുക്കുന്നവര്‍ക്ക് കടുത്ത സാമ്പത്തിക തിരിച്ചടിയാണ് ഓരോ വര്‍ഷവും കൂടി വരുന്ന വാടക വര്‍ധനവ്. ഒരു വര്‍ഷം കൊണ്ട് 9 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2015 ന് ശേഷമുള്ള വലിയ വര്‍ധനവാണ് ഇതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു.
ജീവിത ചെലവില്‍ മുന്‍പന്തിയില്‍ താങ്ങാനാകാത്ത വാടകയാണ്. മുന്‍ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ വാടകയില്‍ 88 ശതമാനത്തിന്റെ വര്‍ദ്ധനവു വന്നു. ശരാശരി ഇംഗ്ലണ്ടില്‍ വാടക പ്രതിമാസം 1276 പൗണ്ടാണ്. സ്‌കോട്‌ലന്‍ഡില്‍ 10.9 ശതമാനം ഉയര്‍ന്ന് 944 പൗണ്ടായി.
വെയില്‍സില്‍ 9 ശതമാനം കൂടി 723 പൗണ്ടില്‍ എത്തിയിരിക്കുകയാണ്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഏകദേശം 9.3 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലണ്ടനിലെ താമസമാണ് ചിന്തിക്കാന്‍ പോലും ബുദ്ധിമുട്ടേറിയത്. നഗരത്തില്‍ 10.6 ശതമാനം കൂടി 2035 പൗണ്ടായി. വാടകയുടെ വര്‍ദ്ധനവിന്റെ തോത് അതിവേഗമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലഭ്യമായ വീടുകളുടെ എണ്ണം കുറഞ്ഞതാണ് വാടക വര്‍ധനവിന് കാരണം. ഫെബ്രുവരി വാടക ഉയര്‍ന്നുവെന്നാണ് കണക്ക്. വലിയ ബാധ്യതകളാണ് പല വാടകക്കാരും തലയിലേറ്റുന്നത്. തങ്ങളുടെ വരുമാനത്തിന്റെ വലിയ പങ്കും വാടകയ്ക്ക് നല്‍കേണ്ട അവസ്ഥയിലാണ് ആളുകള്‍ .