തൊഴില്‍ ഇല്ലാതെ വിദേശ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു വര്‍ഷം കൂടി യുകെയില്‍ തുടരാന്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍
യുകെയില്‍ ജോലിയില്ലാത്ത വിദേശ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു വര്‍ഷം കൂടി യുകെയില്‍ തുടരാന്‍ അപേക്ഷിക്കുന്ന ഓണ്‍ലൈന്‍ പെറ്റീഷനാരംഭിച്ചു. സ്‌പോണ്‍സര്‍മാര്‍ക്ക് ജോലി നല്‍കാന്‍ കഴിയാത്തതുള്‍പ്പെടെ പ്രതിസന്ധിയില്‍ പല ആരോഗ്യ പ്രവര്‍ത്തകരും അകപ്പെട്ടിട്ടുണ്ട്.
സ്ഥാപനങ്ങളുടെ തെറ്റ് മൂലം സ്‌പോണ്‍സര്‍ ചെയ്യാനുള്ള ലൈസന്‍സ് നഷ്ടമായവരും ഉണ്ട്. ഇങ്ങനെ യുകെയിലെത്തി ജോലി കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് 60 ദിവസമെന്നത് വളരെ ചെറിയ കാലയളവാണ്. ഇതിനുള്ളില്‍ യുകെ വിട്ടുപോകേണ്ടിവരുന്നത് വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്.
കുട്ടികളുടെ പഠനം ഉള്‍പ്പെടെ പ്രതിസന്ധിയിലാകുകയും വിമാനടിക്കറ്റ്, സ്ഥലം മാറാനുള്ള ചെലവ് എല്ലാത്തിനുമുള്ള പണ നഷ്ടവും തിരിച്ചടിയാണ്. ഇതിനായി ഒരു വര്‍ഷത്തെ സാവകാശമാണ് ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നത്. കടക്കെണിയിലാണ് പലരും മറ്റൊരു ജോലി തേടി അലയുന്നത്.
ലൈസന്‍സ് നഷ്ടമായ യുകെ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള താമസം നീട്ടി നല്‍കാനുമാവില്ല. ഓണ്‍ലൈന്‍ പെറ്റീഷനിലൂടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും.
ജോലി കണ്ടെത്തുന്നതിനായി വിദേശ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കാലാവധി കൂടുതല്‍ സമയം നല്‍കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് സജീവമാണ്.