യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ സൈക്കിളില്‍ പോകുന്നതിനിടെ ട്രക്ക് ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു

ലണ്ടനിലെ വീട്ടിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെ ട്രക്ക് ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സില്‍ ബിഹേവിയര്‍ മാനേജ്‌മെന്റില്‍ ഗവേഷണം നടത്തിയിരുന്ന ചെയിസ്ത കൊച്ചാറാണ് (33) മരിച്ചത്. നേരത്തെ നീതി ആയോഗില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ചെയിസ്തയുടെ മരണ വിവരം നീതി ആയോഗിന്റെ മുന്‍ സിഇഒ അമിതാഭ് കാന്താണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്.

നീതി ആയോഗിലെ ലൈഫ് പ്രോഗ്രാമില്‍ ചെയിസ്ത കൊച്ചാര്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ബിഹേവിയര്‍ സയന്‍സില്‍ പിഎച്ച്ഡി ചെയ്യാനാണ് ചെയിസ്ത ലണ്ടനിലേക്ക് പോയത്.

ലണ്ടനില്‍ സൈക്കിള്‍ സവാരിക്കിടെ ഉണ്ടായ വാഹനാപകടത്തില്‍ ചെയിസ്ത വിടവാങ്ങി. മിടുക്കിയും ധീരയുമായ ചെയിസ്തയുടെ വിയോഗം വളരെ നേരത്തെ ആയി പോയി, അമിതാഭ് കാന്ത് എക്‌സില്‍ എഴുതി. മാര്‍ച്ച് 19നാണ് ചെയിസ്ത കൊച്ചാറിനെ മാലിന്യ ട്രക്ക് ഇടിച്ചത്. അപകടം നടന്ന വേളയില്‍ ഭര്‍ത്താവ് പ്രശാന്ത് മുന്നിലുണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തി. എങ്കിലും ചെയിസ്ത സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.

നേരത്തെ ഡല്‍ഹി യൂണിവേഴ്‌സിറ്റി, അശോക യൂണിവേഴ്‌സിറ്റി, പെന്‍സില്‍വേനിയ, ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചു. 2021-22 കാലയളവില്‍ നീതി ആയോഗിലെ നാഷണല്‍ ബിഹേവിയര്‍ ഇന്‍സെറ്റ്‌സ് യൂണിറ്റ് ഓഫ് ഇന്ത്യയുടെ സീനിയര്‍ അഡൈ്വസറായിരുന്നു.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions