യു.കെ.വാര്‍ത്തകള്‍

ഐഎസ് പാളയത്തിലേക്ക് പോയി സിറിയയിലെ ക്യാമ്പുകളില്‍ കഴിയുന്നത് 19 ബ്രിട്ടീഷ് വനിതകളും 35 കുട്ടികളും

ജിഹാദി വധുക്കളാവാന്‍ ഐഎസ് പാളയത്തിലേക്ക് പോയി സിറിയയില്‍ അകപ്പെട്ട ബ്രിട്ടീഷ് വനിതകളുടെ എണ്ണം വിചാരിച്ചതിലും വളരെ കൂടുതല്‍. ജിഹാദി വധു ഷമീമാ ബീഗത്തിന് പിന്നാലെ യുകെയിലെത്തി സര്‍ജറി ചെയ്യാന്‍ അനുമതി തേടി മുന്‍ അധ്യാപിക കൂടി രംഗത്തെത്തി.

ഇപ്പോള്‍ യുകെയിലേക്ക് മടങ്ങിയെത്താന്‍ കണ്ണീരോടെ കാലുപിടിക്കുകയാണ് മറ്റൊരു ബ്രിട്ടീഷ് ജിഹാദി. ഇവരുടെ ബാരിസ്റ്ററായ ഭര്‍ത്താവും മടങ്ങിവരാന്‍ അനുവദിക്കണമെന്ന് കാലുപിടിക്കുന്നു. ക്യാംപില്‍ കഴിയുന്ന സ്ത്രീകളുടെ ബ്രിട്ടീഷ് പൗരത്വം യുകെ ഗവണ്‍മെന്റ് റദ്ദാക്കിയിട്ടുണ്ട്. ദേശീയ സുരക്ഷയെ കുറിച്ച് ആശങ്കയുള്ളതിനാല്‍ ഇവരെ സിറിയയില്‍ നിന്നും മടക്കിക്കൊണ്ടുവരാന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നില്ല.

ഇറാഖിലും, സിറിയയിലും ഇസ്ലാമിക തീവ്രവാദത്തിനായി ഇറങ്ങിത്തിരിച്ച ബ്രിട്ടീഷ് വനിതകളുടെ എണ്ണം മുന്‍പ് കരുതിയതിലും കൂടുതലെന്ന് റിപ്പോര്‍ട്ട് പറയുന്നു. സിറിയയിലെ തടങ്കല്‍ ക്യാമ്പുകളില്‍ കഴിയുന്ന 19 ബ്രിട്ടീഷ് സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് ജിഹാദി വധു ഷമീമാ ബീഗമെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.

ഇസ്ലാമിക് സ്റ്റേറ്റ് വനിതകള്‍ക്കും, കുട്ടികള്‍ക്കുമായുള്ള അല്‍-റോജ് ക്യാംപില്‍ 19 ബ്രിട്ടീഷ് സ്ത്രീകളും, 35 കുട്ടികളും താമസിക്കുന്നതായി ഇവിടുത്തെ കമ്മാന്‍ഡര്‍ മെയിലിനോട് പറഞ്ഞു. ഇതാദ്യമായാണ് ഏകദേശം കൃത്യമായ ഒരു കണക്ക് പുറത്തുവരുന്നത്. ഇതോടെ മുന്‍പ് കണക്കാക്കിയതിലും ഏറെ പേര്‍ സിറിയയിലെ ക്യാമ്പില്‍ കഴിയുന്നതായി സ്ഥിരീകരിച്ചു.

ബ്രിട്ടീഷ് ഗവണ്‍മെന്റ് തങ്ങളുടെ പൗരന്‍മാരെ തിരികെ കൊണ്ടുപോയി ബ്രിട്ടനില്‍ വിചാരണ നടത്തണമെന്ന് ക്യാമ്പ് നടത്തുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് അധികൃതര്‍ ആവശ്യപ്പെടുന്നു. ക്യാമ്പിലെ ഇവരുടെ സാന്നിധ്യം മറ്റുള്ളവര്‍ക്കും അപകടമാണ്, കമ്മാന്‍ഡര്‍ പറഞ്ഞു. 'അമ്മമാര്‍ കുട്ടികളില്‍ തീവ്രവാദ ആശയങ്ങള്‍ നിറയ്ക്കുകയാണ്, പലരും കുട്ടികളെ സ്‌കൂളില്‍ വിടുന്നില്ല. വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമങ്ങളും തിരിച്ചടിക്കുന്നു. അമ്മമാര്‍ മക്കളെ ശരിയത്ത് കോഴ്‌സുകളിലേക്കാണ് അയയ്ക്കുന്നത്', അധികൃതര്‍ വെളിപ്പെടുത്തി. എന്നാല്‍ ജിഹാദി വധുക്കളെ രാജ്യത്തേക്ക് തിരികെ പ്രവേശിപ്പിക്കുന്നതിനെ ബ്രിട്ടീഷ് സര്‍ക്കാരും വിവിധ കക്ഷികളും ശക്തമായി എതിര്‍ക്കുകയാണ്.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions