യു.കെ.വാര്‍ത്തകള്‍

20 വര്‍ഷം പഴക്കമുള്ള കാറുകള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ ടാക്സ് കുത്തനെ ഉയരും

യുകെയില്‍ ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ റോഡ് നികുതി കുത്തനെ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2001 ന് മുന്‍പ് റെജിസ്റ്റര്‍ ചെയ്ത പഴയ പെട്രോള്‍, ഡീസല്‍ കാറുകളുടെ നികുതിയാണ് ക്രമാതീതമായി വര്‍ദ്ധിക്കാന്‍ ഇരിക്കുന്നത്. ഏപ്രില്‍ മുതല്‍ കാര്‍ ടാക്സ് എന്ന് പരക്കെ അറിയപ്പെടുന്ന വെഹിക്കിള്‍ എക്സിസ് ഡ്യുട്ടി വന്‍ തോതില്‍ വര്‍ദ്ധിക്കുമെന്ന് ടാക്സ് നേറ്റീവ്സ് വക്താവ് ആന്‍ഡി വുഡും സ്ഥിരീകരിച്ചു.

2001 മാര്‍ച്ച് ഒന്നിന് മുന്‍പ് റെജിസ്റ്റര്‍ ചെയ്ത കാറുകളുടെ നികുതി ഘടനയിലാണ് കാര്യമായ മാറ്റം ഉണ്ടാവുക. പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവിന് പകരമായി എഞ്ചിന്റെ വലിപ്പം മാത്രമായിരിക്കും നികുതി നിശ്ചയിക്കാന്‍ പരിഗണിക്കുക എന്നും അദ്ദേഹം പറയുന്നു. 1.5 ലിറ്ററിന് താഴെയുള്ള എഞ്ചിനുകള്‍ (പ്രത്യേകിച്ചും 1549 സി സി ക്ക് മുകളില്‍ അല്ലാത്തവ) ക്ക് 200 പൗണ്ടിന്റെ വാര്‍ഷിക നികുതി വരും. വലിയ എഞ്ചിനുകള്‍ക്ക് ഇത് 325 പൗണ്ട് ആയിരിക്കും.

പഴയ വാഹനങ്ങളുടെ നികുതി നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ എഞ്ചിന്‍ സ്പെസിഫിക്കേഷനുകളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈ നിരക്കുകളാണ് ഏപ്രില്‍ മുതല്‍ വര്‍ദ്ധിക്കാന്‍ ഇരിക്കുന്നത്. നിലവിലെ നികുതിയുടെ കാലാവധി തെരുന്നതിന് 2 മാസം മുന്‍പ് വരെ നിങ്ങള്‍ക്ക് അത് പുതുക്കാന്‍ കഴിയും. ഇതിനായി നിങ്ങളുടെ വി എസ് സി റെജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡി വി എല്‍ എ ക്ക് അയച്ചു നല്‍കണം. അതിനോടൊപ്പം എന്തുകൊണ്ടാണ് നിങ്ങള്‍ ടാക്സ് മുന്‍കൂട്ടി പുതുക്കാന്‍ തീരുമാനിച്ചത് എന്ന് വിശദീകരിക്കുന്ന ഒരു കത്ത് കൂടി നല്‍കേണ്ടതുണ്ട്.

അതിനോടൊപ്പം വെഹിക്കിള്‍ ടാക്സിനുള്ള അപേക്ഷ (വി 10) യോ അല്ലെങ്കില്‍ ഹെവി ഗുഡ്സ് വെഹിക്കിളിനുള്ള ടാക്സ് അപേക്ഷ (വി 85) യോ നല്‍കുകയും വേണം. അതുപോലെ സാധുതയുള്ള എം ഒ ടി സര്‍ട്ടിഫിക്കറ്റ് കോപ്പിയും നല്‍കണം. ഗുഡ്സ് വെഹിക്കിള്‍ ആണെങ്കില്‍ ഗുഡ്സ് വെഹിക്കിള്‍ ടെസ്റ്റിംഗ് (ജി വി ടി) സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലും അപേക്ഷക്കൊപ്പം നല്‍കണം. അതോടൊപ്പം നികുതി തുക ചെക്ക് ആയോ ബാങ്കേഴ്സ് ഡ്രാഫ്റ്റ് ആയോ പോസ്റ്റല്‍ ഓര്‍ഡര്‍ ആയോ അയയ്ക്കാം.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions