യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ജോലി ഉപേക്ഷിച്ചു വിദേശങ്ങളിലേക്ക് പോകുന്ന നഴ്‌സുമാരുടെ എണ്ണം കൂടുന്നു

എന്‍എച്ച്എസ് നഴ്‌സുമാര്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന റിപ്പോര്‍ട്ടിന് പിന്നാലെ വിദേശ രാജ്യങ്ങളിലേക്ക് എന്‍എച്ച്എസ് ജോലി ഉപേക്ഷിച്ചുപോകുന്ന നഴ്‌സുമാരുടെ എണ്ണം കൂടുന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിന് നഴ്‌സുമാര്‍ എന്‍എഛ്ച്എസ് ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളില്‍ ജോലി തേടി പോകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നഴ്‌സുമാരില്‍ പത്തില്‍ ആറു പേരും കടക്കെണിയിലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റ് മേഖലകളെ വച്ചു നോക്കുമ്പോള്‍ നഴ്‌സുമാര്‍ കുറച്ചുകൂടി വേതനം അര്‍ഹിക്കുന്നുവെന്നതാണ് വസ്തുത.

ഇപ്പോഴിതാ യുകെയില്‍ നിന്ന് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും വേതനവും തേടി ആയിരക്കണക്കിന് പേരാണ് ഓസ്‌ട്രേലിയ അടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് വിടുന്നത്. ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്‍എച്ച്എസില്‍ ജോലിയ്ക്ക് കയറിയ ശേഷം മറ്റ് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നുണ്ട്.

2021-22 നും 2022-23നും ഇടയില്‍ വിദേശ ജോലിക്കായി പോയ യുകെയില്‍ രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാരുടെ എണ്ണം 12400 ആയി ഉയര്‍ന്നിട്ടുണ്ട്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി. കോവിഡ് പ്രതിസന്ധി കാലഘട്ടത്തെ അപേക്ഷിച്ച് നാലിരട്ടി.

എന്‍എച്ച്എസില്‍ ജോലി ഉപേക്ഷിക്കുന്നവരില്‍ പത്തില്‍ ഏഴു പേര്‍ ഇന്ത്യയിലോ ഫിലിപ്പീന്‍സിലോ യോഗ്യത നേടിയവരാണ്. മൂന്നു വര്‍ഷം വരെ ജോലി ചെയ്ത ശേഷമാണ് പലരും മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത്. യുഎസിലേക്കോ ന്യൂസിലന്‍ഡിലേക്കോ ഓസ്‌ട്രേലിയയിലേക്കോ ഒക്കെയാണ് കൂടുതലും പേര്‍ ജോലി തേടി പോുന്നത്.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions