യു.കെ.വാര്‍ത്തകള്‍

ബാംഗ്ലൂര്‍ ഉള്‍പ്പെടെ 6 നഗരങ്ങളിലേയ്ക്ക് ഹീത്രുവില്‍ നിന്ന് അധിക അവധിക്കാല സര്‍വീസുകള്‍

ഹീത്രു എയര്‍പോര്‍ട്ടില്‍ നിന്ന് ബാംഗ്ലൂര്‍ ഉള്‍പ്പെടെ 6 നഗരങ്ങളിലേയ്ക്ക് അധിക അവധിക്കാല സര്‍വീസുകള്‍ ആരംഭിക്കും. ബ്രിട്ടീഷ് എയര്‍വെയ്സ് , വിര്‍ജിന്‍ അറ്റ് ലാന്റിക്ക് തുടങ്ങിയവയാണ് വിവിധ നഗരങ്ങളിലേയ്ക്ക് അധിക സര്‍വീസ് നടത്തുന്നത്. ഇത് യാത്രക്കാര്‍ക്ക് ചില ദീര്‍ഘദൂര റൂട്ടുകളില്‍ ലണ്ടനില്‍ നിന്ന് നേരിട്ടുള്ള യാത്ര കൂടുതല്‍ സുഗമമാകാന്‍ സഹായിക്കുന്നു.

ബാംഗ്ലൂരിന് പുറമ അബുദാബി, പാരീസ്, ബാഴ്സലോണ , കോസ്, ജസ്മിന്‍ (തുര്‍ക്കി ) എന്നിവിടങ്ങളിലേയ്ക്കാണ് പുതിയ സര്‍വീസുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള സ്ഥലങ്ങളിലേയ്ക്കാണ് പുതിയ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതെന്ന് ഹീത്രു എയര്‍പോര്‍ട്ടിലെ ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ റോസ് ബേക്കര്‍ പറഞ്ഞു . ബാംഗ്ലൂരിലേയ്ക്കും അബുദാബിയിലേയ്ക്കു മുള്ള സര്‍വീസുകള്‍ യുകെയില്‍ ഉടനീളമുള്ള ബിസിനസുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നു തരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ സര്‍വീസുകളില്‍ കേരളത്തില്‍ നിന്നുള്ള എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും ബാംഗ്ലൂര്‍ ഉള്ളത് വടക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നേട്ടമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 'ഇന്ത്യയുടെ സിലിക്കണ്‍ വാലി' എന്നറിയപ്പെടുന്ന ബാംഗ്ലൂരിന്റെ സാംസ്കാരിക വൈവിധ്യവും വ്യവസായിക പ്രാധാന്യവുമാണ് ബാംഗ്ലൂര്‍ പുതിയ സര്‍വീസില്‍ ഉള്‍പ്പെടാനുള്ള പ്രധാനകാരണം

1946 -ല്‍ ആരംഭിച്ച ഹീതു എയര്‍പോര്‍ട്ട് ലോകത്തെ ഏറ്റവും പ്രധാന എയര്‍പോര്‍ട്ടാണ് . കഴിഞ്ഞവര്‍ഷം മാത്രം 79 ദശലക്ഷം യാത്രക്കാര്‍ക്കാണ് ഹീത്രു എയര്‍പോര്‍ട്ട് സേവനം നല്‍കിയത്. ഹീത്രുവില്‍ നിന്ന് തുടങ്ങുന്ന പുതിയ സര്‍വീസുകള്‍ പ്രധാനമായും അവധിക്കാല വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചാണ് ആരംഭിക്കുന്നത്.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions