യുകെ മലയാളിയായ സിബു ബാലന്‍ വരച്ച ചിത്രം ഏറ്റുവാങ്ങി കാമില്ല രാജ്ഞി. വളരെ സന്തോഷത്തോടെയും അത്ഭുതത്തോടെയും വാങ്ങി ചിത്രത്തെപ്പറ്റിയും കലാകാരനെയും പറ്റിയും അവര്‍ സംസാരിക്കുകയും ചെയ്തു.
രാജ്ഞി ഷ്രൂഷ്ബറി സ്ക്വയര്‍ മാര്‍ക്കറ്റ് സന്ദര്‍ശനം നടത്തിയ വേളയിലാണ് ചിത്രം കൈമാറിയത്. ചെങ്ങന്നൂര്‍ കല്ലിശ്ശേരി മണക്കണ്ടതില്‍ സിബു ബാലന്‍ നിലവില്‍ ഭാര്യയോടും രണ്ട് പെണ്മക്കളോടും ഒപ്പം ഷ്രൂഷ്ബറിയില്‍ താമസിക്കുന്നു.
ഇദ്ദേഹം ഷ്രോപ്ഷയര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (SMCA) കമ്മിറ്റി അംഗം കൂടിയാണ്. എട്ട് മണിക്കൂര്‍ നേരം ചിലവഴിച്ചാണ് മനോഹരമായ പെന്‍സില്‍ പ്രോട്രൈറ്റ് ചെയ്തത്. ഭാര്യ സൂര്യ ഷ്രൂഷ്ബറി RSHല്‍ സ്റ്റാഫ് നഴ്‌സ്, മക്കള്‍ ഇഷാന, ഇധിക.