യു.കെ.വാര്‍ത്തകള്‍

മഞ്ഞുമായി 'നെല്‍സണ്‍' കൊടുങ്കാറ്റ് യുകെയില്‍; വിശുദ്ധവാരം തണുപ്പില്‍!

വിശുദ്ധവാരം മഞ്ഞിലും തണുപ്പിലും മൂടുവാന്‍ 'നെല്‍സണ്‍' കൊടുങ്കാറ്റ് യുകെയില്‍. ഡിവോണില്‍ തുടങ്ങിയ നെല്‍സണ്‍ കൊടുങ്കാറ്റ് വരും ദിവസങ്ങളില്‍ കാലാവസ്ഥ രൂക്ഷമാക്കുമെന്നാണ് റിപ്പോര്‍ട്ട്. വെയില്‍സില്‍ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ സൗത്ത് തീരങ്ങളില്‍ 70 മൈല്‍ വരെ വേഗത്തിലുള്ള കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം രാത്രി മുതല്‍ തന്നെ ബ്രിട്ടനിലെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും, കനത്ത മഴയും പെയ്തിരുന്നു. ഇതിന് പുറമെ ഈസ്റ്റര്‍ വരെ നീളുന്ന കാലാവസ്ഥാ അനിശ്ചിതാവസ്ഥയാണ് നിലനില്‍ക്കുന്നത്. സൗത്ത് ഡിവോണില്‍ ശക്തമായ മഞ്ഞുവീഴ്ചയാണ് നേരിട്ടത്. ഇതോടെ യാത്രകള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരികയും, റോഡുകളില്‍ യാത്ര നിരോധിക്കാനും സാധ്യത നിലനില്‍ക്കുന്നു.

വെയില്‍സിലെ ഭൂരിപക്ഷം മേഖലകളിലും മഞ്ഞ് മൂലമുള്ള മഞ്ഞ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. സൗത്ത് കോസ്റ്റ് ഇംഗ്ലണ്ടിലെ മഞ്ഞ ജാഗ്രത കാറ്റിനെ തുടര്‍ന്നാണ്. നെല്‍സണ്‍ കൊടുങ്കാറ്റ് വരും ദിനങ്ങളില്‍ മഞ്ഞും, മഴയും, ഇടിമിന്നലും ചേര്‍ന്ന് ശക്തമാകുമെന്ന് തന്നെയാണ് സൂചന. സ്‌കോട്ട്‌ലണ്ടിലെ നോര്‍ത്ത്, വെസ്റ്റ് മേഖലകളില്‍ ഇന്നലെ രാവിലെ തന്നെ മഴയുടെ സാന്നിധ്യം അനുഭവപ്പെട്ടു. ഈസ്റ്റേണ്‍ മേഖലകളില്‍ ചെറിയ തോതില്‍ വെയിലും, പിന്നീട് മഴയും നേരിടും.

ബുധനാഴ്ച മുതല്‍ യുകെയില്‍ താപനില കുറഞ്ഞ നിലയിലായിരുന്നു. സ്‌കോട്ട്‌ലണ്ടില്‍ 7 സെല്‍ഷ്യസ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ 9 സെല്‍ഷ്യസ്, സൗത്ത്, വെയില്‍സ് എന്നിവിടങ്ങളില്‍ 12 സെല്‍ഷ്യസ് എന്നിങ്ങനെ കുറഞ്ഞുവരുകയായിരുന്നു. ഈസ്റ്റര്‍ വരെ ദിനങ്ങളില്‍ ഈ കുറഞ്ഞ താപനിലയാണ് നേരിടേണ്ടി വരികയെന്ന് വ്യക്തമായിട്ടുണ്ട്.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions