യു.കെ.വാര്‍ത്തകള്‍

അടുത്ത തെരഞ്ഞെടുപ്പില്‍ ടോറി പാര്‍ട്ടിക്ക് ചരിത്രത്തിലെ ഏറ്റവും നാണം കെട്ട തോല്‍വിയെന്ന് റിപ്പോര്‍ട്ട്

അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ റിഷി സുനകിന്റെ ടോറി പാര്‍ട്ടിയെ കാത്തിരിക്കുന്നത് നാണം കെട്ട തോല്‍വിയെന്ന് പുതിയ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. 15,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വ്വേയില്‍ പറയുന്നത്, ഭരണകക്ഷി വരുന്ന തെരഞ്ഞെടുപ്പില്‍ 98 സീറ്റുകളില്‍ ഒതുങ്ങും എന്നാണ്. അതേസമയം അട്ടിമറി വിജയം നേടുന്ന ലേബര്‍ പാര്‍ട്ടി 468 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. സണ്‍ഡേ ടൈംസിലായിരുന്നു ഈ സര്‍വ്വേഫലം വന്നത്.


ലേബര്‍ പാര്‍ട്ടിക്ക് 45 ശതമാനം പോയിന്റുകള്‍ ലഭിച്ചപ്പോള്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിച്ചത് വെറും 26 ശതമാനം മാത്രമായിരുന്നു. സ്‌കോട്ട്ലാന്‍ഡിലും, വെയ്ല്‍സിലും ഇപ്പോള്‍ പാര്‍ട്ടിയുടെ കൈവശമുള്ള സീറ്റുകള്‍ നഷ്ടപ്പെടുമെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. അതിനേക്കാള്‍ ഏറെ ഞെട്ടിപ്പിക്കുന്ന സംഗതി, പ്രധാനമന്ത്രി സുനക് തന്റെ മണ്ഡലത്തില്‍ ലേബര്‍ പാര്‍ട്ടിയോട് തോല്‍ക്കാന്‍ സാധ്യതയുണ്ട് എന്ന പ്രവചനമാണ്.


സുനകിനും പാര്‍ട്ടിക്കും ഞെട്ടലുളവാക്കുന്ന രീതിയില്‍ റിഫോംസ് യു കെയുടെ ജനപിന്തുണ വര്‍ദ്ധിച്ചു വരുന്നതായും സര്‍വ്വേ ഫലം ചൂണിക്കാണിക്കുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പരാജയപ്പെടുന്ന ഏഴോളം സീറ്റുകളില്‍ റിഫോം യു കെ രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് സര്‍വ്വേ പറയുന്നത്. സാഹചര്യം ഇങ്ങനെയൊക്കെയാണെങ്കിലും പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി വിമതര്‍ സുനകിനെ നിലത്തിറക്കില്ല എന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.


കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ മറ്റൊരു നേതൃത്വമാറ്റം ഉണ്ടാകുന്നതിനെ 62 ശതമാനം പേര്‍ എതിര്‍ത്തപ്പോള്‍ 38 ശതമാനം പേര്‍ മാത്രമായിരുന്നു അനുകൂലിച്ചത്. കണ്‍സര്‍വേറ്റീവ് വോട്ടര്‍മാരില്‍ 70 ശതമാനത്തോളം പേര്‍, വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ സുനക് പാര്‍ട്ടിയെ നയിക്കണം എന്ന അഭിപ്രായമുള്ളവരാണ്. സര്‍വ്വെഫലം മൊത്തത്തില്‍ പരിഗണിച്ചാല്‍ കണസര്‍വേറ്റീവ് പാര്‍ട്ടി 21 പോയിന്റുകള്‍ക്കാണ് ലേബര്‍ പാര്‍ട്ടിയുടെ പുറകില്‍ പോയിരിക്കുന്നത്. പെന്നി മൗര്‍ഡന്റ് പാര്‍ട്ടി നേതൃത്വം ഏറ്റെടുത്താല്‍ ഇത് 15 ശതമാനമാക്കി കുറയുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം കരുതുന്നത്.

  • എഡിന്‍ബറോയില്‍ അക്രമിയുടെ കത്തിയാക്രമണം; രണ്ടു പേര്‍ക്ക് കുത്തേറ്റു
  • അടിയന്തര ചികിത്സ വേണ്ട രോഗി ബെഡിനായി കാത്തിരിക്കേണ്ടിവരുന്നത് 24 മണിക്കൂര്‍
  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions