യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ പൊള്ളുന്ന വീടുവില: ലെസ്റ്റര്‍, ബ്രാഡ്ഫോര്‍ഡ് എന്നിവിടങ്ങളിലേയ്ക്ക് കുടിയേറ്റം കുതിച്ചു

വീടുകളുടെ വില കുത്തനെ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ആളുകള്‍ ലണ്ടന്‍ നഗരം ഒഴിവാക്കി മറ്റ് ചെറുനഗരങ്ങളിലേക്ക് ചേക്കേറുന്നു. ലണ്ടന്‍ ഉപേക്ഷിച്ച് ആയിരങ്ങളാണ് ലെസ്റ്റര്‍, ഗ്ലാസ്ഗോ, ഷെഫീല്‍ഡ്, ബ്രാഡ്ഫോര്‍ഡ് തുടങ്ങിയ നഗരങ്ങളിലേക്ക് കുടിയേറുന്നത്. കഴിഞ്ഞ 90 ദിവസത്തിനിടയില്‍ ഗ്ലാസ്ഗോയില്‍ വീട് വില്‍ക്കാന്‍ ഉണ്ടോ എന്നറിയാനായി 75,000 സേര്‍ച്ചുകളാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലണ്ടനില്‍ വീട് അന്വേഷിച്ചവരുടെ ഇരട്ടിയോളം വരും ഇത്.

ഈ പട്ടികയില്‍, രണ്ടാം സ്ഥാനം ഷെഫീല്‍ഡിനാണ്. 61,000 പേരാണ് ഇവിടെ ഒരു വീടിനായി സേര്‍ച്ചിംഗ് നടത്തിയത്. 58,000 പേര്‍ വീടന്വേഷിച്ച ബ്രാഡ്ഫോര്‍ഡ് മൂന്നാം സ്ഥാനത്തുണ്ട്. വ്യാവസായിക നഗരമായ ലെസ്റ്ററില്‍ 52,000 പേരായിരുന്നു ഇക്കാലയളവില്‍ വീട് അന്വേഷിച്ചത്. വെയ്ല്‍സിലെ തുറമുഖ നഗരമായ സ്വാന്‍സീയില്‍ 43,000 ഓളം പേര്‍ വീടന്വേഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പര്‍പ്പിള്‍ബ്രിക്ക്സിന്റെ വിവരശേഖരണത്തെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട്.

ഡിസംബര്‍ പകുതിക്ക് ശേഷം, കൂടുതല്‍ ആളുകള്‍ വീട് വാങ്ങാന്‍ ഉദ്ദേശിച്ച നഗരങ്ങളുടെ ലിസ്റ്റില്‍ മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ലണ്ടന്‍ എന്നീ നഗരങ്ങളും ഉണ്ട്. 30,000 ല്‍ ഏറെ പേരാണ് ഈ നഗരങ്ങളില്‍ ഓരോന്നിലും വീടുവാങ്ങാന്‍ ശ്രമിച്ചത്. ലണ്ടനില്‍ വീടുകളുടെ വില അമിതമായി ഉയര്‍ന്നത് തന്നെയാണ് ഇക്കാര്യത്തില്‍ ലണ്ടന് ജനപ്രീതി നഷ്ടപ്പെടാന്‍ കാരണമായത്. മാത്രമല്ല, അടിസ്ഥാന ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെട്ടതോടെ, വിലകുറഞ്ഞ വീടുകള്‍, അല്‍പം ദൂരെയാണെങ്കിലും, അന്വേഷിക്കാന്‍ ജനങ്ങള്‍ തയ്യാറായി എന്ന് ഹൗസിംഗ് എക്സ്പര്‍ട്ട് ഡേവിഡ് ഹാള്‍ ചൂണ്ടിക്കാട്ടുന്നു.

സമീപഭാവിയില്‍ ഇതിലും ഏറെപ്പേര്‍ ലണ്ടന്‍ നഗരം വിട്ട് ചെറു നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും കുടിയേറുമെന്നും ഡേവിഡ് ഹാള്‍ പറയുന്നു. ഉയര്‍ന്ന മോര്‍ട്ട്ഗേജ് നിരക്ക്, ലണ്ടനില്‍ ഒരു വീട് സ്വന്തമാക്കുന്നതില്‍ നിന്നും പലരെയും പിന്തിരിപ്പിക്കുകയാണ്.

  • എഡിന്‍ബറോയില്‍ അക്രമിയുടെ കത്തിയാക്രമണം; രണ്ടു പേര്‍ക്ക് കുത്തേറ്റു
  • അടിയന്തര ചികിത്സ വേണ്ട രോഗി ബെഡിനായി കാത്തിരിക്കേണ്ടിവരുന്നത് 24 മണിക്കൂര്‍
  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions