നദികളിലും കുളങ്ങളിലും മാത്രമല്ല ടാപ്പ് വെള്ളത്തില്‍ വരെ ജീവിക്കാന്‍ കഴിയുന്ന മാരക അമീബ നീഗ്ലേരിയ ഫൗലേരി ആശങ്കയാകുന്നു. മസ്തിഷ്‌കം കാര്‍ന്നുതിന്നുന്ന നീഗ്ലേരിയ ഫൗലേരി എന്ന അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ 99 ശതമാനനവും മരണം ഉറപ്പാണ്. മൂക്കിലൂടെയാണ് സാധാരണ ഇവ ശരീരത്തില്‍ പ്രവേശിക്കുക.
തലവേദന ,പനി ,ഛര്‍ദ്ദി എന്നീ ലക്ഷണത്തോടെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ തുടക്കമാകുന്നത്. കഴുത്തില്‍ വേദന, ആശയക്കുഴപ്പം, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടല്‍ എന്നിവയൊക്കെ ദൃശ്യമാകും. നീഗ്ലേരിയയിലും മറ്റ് അമീബിയകളിലും വര്‍ഷങ്ങളുടെ ഗവേഷണം നടത്തി പരിചയമുള്ള മൈക്രോബയോളജിസ്റ്റായ പ്രൊഫസര്‍ നവീദ് ഖാന്‍ പറയുന്നത്. ഈ അമീബ ബാധിച്ചാല്‍ മരണ സാധ്യത വളരെ വലുതാണ്.
ഇപ്പോള്‍, എഡിന്‍ബര്‍ഗിലെ ഒരു ലാബില്‍ ഗവേഷണം നടത്തുന്ന ഖാന്‍, നേരത്തെ ലണ്ടനിലെയും നോട്ടിംഗ്ഹാമിലെയും ജലശുദ്ധീകരണ പ്ലാന്റുകളില്‍ ഈ അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. പക്ഷെ, അത് ജലം ശുദ്ധീകരിക്കുന്നതിന് മുന്‍പായിരുന്നു. ഇളം ചൂടുള്ള കാലാവസ്ഥയിലാണ് ഈ അമീബയെ കൂടുതലായി കണ്ടു വരിക .കാലാവസ്ഥാ വ്യതിയാനം കാരണമാണ് അമീബ വളരുന്നതെന്നാണ് റിപ്പോര്‍ട്ട്.