യു.കെ.വാര്‍ത്തകള്‍

കഴിഞ്ഞ വര്‍ഷം വിമാന യാത്രക്കാരെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ചത് ഗാറ്റ്‌ വിക്ക് എയര്‍പോര്‍ട്ട്

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര യാത്രികര്‍ തിരഞ്ഞെടുത്തത് ലണ്ടനിലെ ഗാറ്റ്‌ വിക്ക് എയര്‍പോര്‍ട്ട്. 53 രാജ്യങ്ങളില്‍ നിന്നുള്ള, വര്‍ഷത്തില്‍ ചുരുങ്ങിയത് രണ്ട് അന്താരാഷ്ട്ര യാത്രകള്‍ എങ്കിലും നടത്തിയിട്ടുള്ള 1,642 പേരില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ അഭിപ്രായം ഉയര്‍ന്ന് വന്നത്. മാത്രമല്ല, ലോകത്തിലെ, ഏറ്റവും ക്ലേശങ്ങള്‍ സൃഷ്ടിക്കുന്ന വിമാനത്താവളവും ഇത് തന്നെ.

വിസ അഡ്വൈസ് വെബ്സൈറ്റ് ആയ വിസ ഗൈഡ് ആണ് 53 രാജ്യങ്ങളില്‍ നിന്നായുള്ള 1,642 പേര്‍ക്കിടയില്‍ സര്‍വ്വേ നടത്തിയത്. 2023- ല്‍ ചുരുങ്ങിയത് രണ്ട് വിദേശ യാത്രകള്‍ എങ്കിലും നടത്തിയവരെയായിരുന്നു സര്‍വ്വേയില്‍ പങ്കെടുപ്പിച്ചത്. വിമാനയാത്രയുടെ ഏത് ഘടകമാണ് ഏറ്റവും ക്ലേശകരമായതെന്ന് അവരോട് ചോദിച്ചിരുന്നു.

തിരക്കേറിയ വിമാനത്താവളങ്ങളിലും വലിയ വിമാനത്താവളങ്ങളിലും അനുഭവിക്കേണ്ടി വരുന്ന യാത്രാ പ്രശ്നങ്ങള്‍, കൂടെക്കൂടെ വിമാനങ്ങള്‍ വൈകുന്നത്, നഗര മധ്യത്തില്‍ നിന്നും വിമാനത്താവളങ്ങള്‍ അകലെ സ്ഥിതിചെയ്യുന്നത് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ പലരും മറുപടിയായി പറഞ്ഞു. ഈ ആശങ്കകളെ അടിസ്ഥാനമാക്കിയായിരുന്നു ബ്രിട്ടനിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഗാറ്റ്‌ വിക്ക് വിമാനത്താവളം ഏറ്റവും ക്ലേശകരമായ വിമാനത്താവളമായി യാത്രികര്‍ ഉയര്‍ത്തിക്കാട്ടിയത്.

മറ്റു പല വിമാനത്താവളങ്ങളെയും അപേക്ഷിച്ച് ഗാറ്റ്‌ വിക്കില്‍ എപ്പോഴും ശരാശരിയില്‍ താഴെ യാത്രക്കാര്‍ മാത്രമെ ഉണ്ടാകാറുള്ളു എങ്കിലും യാത്രക്കാരുടെ സാന്ദ്രത ഇവിടെ വലുതാണ്. അതുപോലെ, വിമാനങ്ങള്‍ വൈകുന്ന കാര്യത്തില്‍ ഈ വിമാനത്താവളം രണ്ടാമത് എത്തി. മാത്രമല്ല, ലണ്ടന്‍ നഗരമധ്യത്തില്‍ നിന്നും ഇവിടെ എത്തിച്ചേരുക അത്ര എളുപ്പവുമല്ല.

സര്‍വ്വേയിലെ ഏറ്റവുമധികം ഞെട്ടിക്കുന്ന ഫലം, ഏറ്റവും ക്ലേശമേറിയ ആദ്യ പത്ത് വിമാനത്താവളങ്ങളില്‍ പകുതിയോളമുള്ളത് യൂറോപ്പിലാണ് എന്നതാണ്. തുര്‍ക്കിയിലെ ഇസ്താംബൂള്‍ വിമാനത്താവളമാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം കൂടിയാണിത്. 2022-ല്‍ 6,42,89,107 യാത്രക്കാരാണ് ഈ വിമാനത്താവളത്തില്‍ കൂടി കടന്നു പോയത്.. ലോകത്തിലെ ഏഴാമത്തെ തിരക്കേറിയ വിമാനത്താവളം കൂടിയാണിത്.

മൂന്നാം സ്ഥാനത്ത് എത്തിയത് ജര്‍മ്മനിയിലെ മ്യുണിക്ക് വിമാനത്താവളമാണ്. ഇസ്താംബൂളില്‍ എത്തുന്ന യാത്രക്കാരുടെ പകുതി പോലും ഇവിടെ വരുന്നില്ലെങ്കിലും വിമാനങ്ങള്‍ വൈകുന്നതില്‍ ഏറെ മുന്‍പിലാണ് ഈ വിമാനത്താവളം.അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളം നാലാം സ്ഥാനത്ത് എത്തിയപ്പോള്‍ ലണ്ടനിലെ ഹീത്രൂ വിമാനത്താവളം അഞ്ചാം സ്ഥാനത്ത് എത്തി. യൂറോപ്പിലെ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ വിമാനത്താവളം കൂടിയാണ് ഹീത്രൂ.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions