യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ ഒരു മന്ത്രിയടക്കം എംപിമാരെയും ഉന്നതരെയും ലക്ഷ്യം വെച്ച് സൈബര്‍ ഹണി ട്രാപ്പ് ആക്രമണം

ബ്രിട്ടനിലെ പാര്‍ലമെന്റ് അംഗങ്ങളെയും അവരുടെ സ്റ്റാഫിനെയും ഉന്നതരെയും ലക്ഷ്യം വെച്ച് സൈബര്‍ ഹണി ട്രാപ്പ് ആക്രമണം നടന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നു. 12 ഓളം എംപിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്രപ്രവര്‍ത്തകരുമാണ് ഹണി ട്രാപ്പിന് ഇരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍ . നിലവിലെ ഒരു മന്ത്രിയും സൈബര്‍ ഹണി ട്രാപ്പ് ആക്രമണത്തില്‍ അകപ്പെട്ടന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരകള്‍ക്ക് നഗ്ന ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും രഹസ്യ വിവരങ്ങള്‍ ഹണി ട്രാപ്പിലൂടെ കൈക്കലാക്കാനുമാണ് ശ്രമം നടന്നത്. ആക്രമണം നടത്തിയവര്‍ ഇരകളെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു . ആക്രമണത്തിന് പിന്നില്‍ ശക്തമായ ആസൂത്രണം നടന്നിട്ടുണ്ട്. ഇതിനു പിന്നില്‍ ഒരു വിദേശ രാജ്യം ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഹണി ട്രാപ്പ് നടത്തി രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പ്രേരിപ്പിക്കുകയായിരുന്നു സൈബര്‍ അറ്റാക്കിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. അബി , ചാര്‍ലി എന്നീ അപരനാമങ്ങളില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത് .


സൈബര്‍ സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് സഹിതം ഹൗസ് ഓഫ് കോമണ്‍സ് എല്ലാ എംപിമാര്‍ക്കും ഇമെയില്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് . കഴിഞ്ഞ വേനല്‍ക്കാലത്ത് സമാനമായ ആക്രമണത്തെ കുറിച്ച് ടോറി എംപിമാര്‍ക്ക് ജാഗ്രത പാലിക്കാന്‍ പാര്‍ട്ടി തലത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു . തീരെ പരിമിതമായ ഓണ്‍ലൈന്‍ പ്രൊഫൈല്‍ ഉള്ള വ്യക്തികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കണ്ടെത്തിയിരുന്നു.

ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരെ ഹണി ട്രാപ്പില്‍ വീഴ്ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് രാജ്യ സുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങള്‍ ചോര്‍ത്തുകയാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത് . കണ്‍സര്‍വേറ്റീവ് നേതാവ് സര്‍ ഇയന്‍ ഡങ്കന്‍ സ്മിത്ത് സംഭവത്തെ ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നാണ് വിശേഷിപ്പിച്ചത്.

  • എഡിന്‍ബറോയില്‍ അക്രമിയുടെ കത്തിയാക്രമണം; രണ്ടു പേര്‍ക്ക് കുത്തേറ്റു
  • അടിയന്തര ചികിത്സ വേണ്ട രോഗി ബെഡിനായി കാത്തിരിക്കേണ്ടിവരുന്നത് 24 മണിക്കൂര്‍
  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions