യുകെയില്‍ കാലാവസ്ഥ വീണ്ടും മാറുന്നു. ഈസ്റ്റര്‍ വാരത്തിലെ മഞ്ഞിനും തണുപ്പിനും പിന്നാലെ ഈ വാരാന്ത്യം താപനില കൂടുന്ന കാഴ്ചയാവും. ശനിയാഴ്ച താപനില 18 ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇംഗ്ലണ്ടിന്റെ കിഴക്കന്‍ തീരങ്ങളിലെ പലയിടങ്ങളിലും താപനില 15, 16,17 ഡിഗ്രികളിലെത്തും.
പടിഞ്ഞാറന്‍ മേഖലകളില്‍ താരതമ്യേന ചൂട് കുറവായിരിക്കും. 11 ഡിഗ്രി മുതല്‍ 13 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും ഇവിടെ ചൂട് അനുഭവപ്പെടുക. സ്‌കോട്ട്‌ലാന്‍ഡിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ താപനില 10 ഡിഗ്രി സെല്‍ഷ്യസില്‍ തുടരും. നോര്‍ഫോക്കില്‍ താപനില 19 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും എന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കന്‍ ഇംഗ്ലണ്ടില്‍ താപനില 17 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താപനില 12 ഡിഗ്രി സെല്‍ഷ്യസോ 13 ഡിഗ്രി സെല്‍ഷ്യസോ ആയിരിക്കും. ശനിയാഴ്ച ഉച്ചയോടെയായിരിക്കും ഈ താപനിലയില്‍ എത്തുക. ഇനിയുള്ള ദിവസങ്ങളില്‍ താപനില ഉയര്‍ന്നു കൊണ്ടിരിക്കുമെന്നും, വാരാന്ത്യത്തോടെ ചൂട് കൂടും. ഏപ്രില്‍ 7 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലും നിലവിലെ അവസ്ഥ തുടരും.
ചില ഭാഗങ്ങളില്‍ മഴ ലഭിക്കാന്‍ ഇടയുണ്ട്. പടിഞ്ഞാറന്‍ മലനിരകളിലായിരിക്കും ഏറ്റവുമധികം മഴ ലഭിക്കുക. കാറ്റിനും സാധ്യതയുണ്ട്. ഏപ്രില്‍ പകുതിക്ക് ശേഷവും അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.