യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഡ്രൈവിംഗ് തിയറി ടെസ്റ്റുകളിലെ തട്ടിപ്പ് മൂന്നിരട്ടിയായി; കഴിഞ്ഞ വര്‍ഷം 1600 ലേറെ തട്ടിപ്പുകള്‍

യുകെയില്‍ ഡ്രൈവിംഗ് തിയറി ടെസ്റ്റുകളിലെ തട്ടിപ്പുകളെ കുറിച്ചുള്ള പുതിയ കണക്കുകള്‍ പുറത്ത്. ഡ്രൈവിംഗ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം 2020-21 ല്‍ 568 തട്ടിപ്പു സംഭവങ്ങള്‍ ആയിരുന്നെങ്കില്‍ 2022-23 ല്‍ അത് 1600 ലധികം ആയി ഉയര്‍ന്നു.

2022-23 ലെ 1652 റിപ്പോര്‍ട്ടുകളില്‍ 625 പേര്‍ തട്ടിപ്പിന് അന്വേഷണവിധേയമായിരുന്നു. തിയറി ടെസ്റ്റ് തട്ടിപ്പിന് 46 പ്രോസിക്യൂഷനുണ്ടായി. തട്ടിപ്പ് ആരോപണം ഉയരുന്നുണ്ടെങ്കിലും തിയറി പരീക്ഷയുടെ നിലവിലെ വിജയ നിരക്ക് 45.4 ശതമാനം മാത്രമാണ്. കോവിഡിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാനുള്ള കാത്തിരിപ്പ് സമയം ഉയര്‍ന്ന സാഹചര്യത്തിലാണ് തട്ടിപ്പുകള്‍ വര്‍ദ്ധിച്ചത്.

ലോക്ഡൗണിന് മുമ്പുള്ള 75 ശതമാനം ടെസ്റ്റ് സെന്ററുകളില്‍ ആറ് ആഴ്ചയില്‍ നിന്ന് അഞ്ച് മാസത്തില്‍ കൂടുതലുള്ള കാത്തിരിപ്പ് സമയം കണ്ടെത്തി. തിയറി വിജയിക്കുന്നതുവരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രായോഗിക ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാന്‍ കഴിയില്ല. തിയറി ടെസ്റ്റിലെ രണ്ട് ഘടകങ്ങളായ മള്‍ട്ടിപ്പിള്‍ ചോയ്‌സ്, ഹാസാര്‍ഡ് പെര്‍സെപ്ഷന്‍ എന്നിവിടങ്ങളില്‍ പാസ് മാര്‍ക്ക് നേടിയാല്‍ മാത്രേേമ പ്രാക്ടിക്കല്‍ ടെസ്റ്റിന് അനുവാദം കിട്ടൂ.

എല്ലാ ടെസ്റ്റുകളും ഔദ്യോഗിക ഡിഎസ്എ ടെസ്റ്റ് സെന്ററിലെ കമ്പ്യൂട്ടര്‍ സംവിധാനം വഴിയാണ് നടത്തുന്നത്. എങ്ങനെയാണ് ക്രമക്കേടെന്ന് എഎ വക്താവ് വിശദീകരിച്ചിട്ടില്ല. പലയിടങ്ങളിലും ക്രമക്കേടുണ്ട്.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions