സിനിമ

ഉണ്ണി അന്ന് ഭയങ്കര ചൂടനായിരുന്നു, രണ്ടാമത്തെ മെസേജ് അയക്കുമ്പോഴേക്കും 'ബ്ലോക്ക്ഡ്'; മഹിമ നമ്പ്യാര്‍

ആര്‍.എഡി.എക്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് മഹിമ നമ്പ്യാര്‍. ആദ്യം സിനിമയിലേക്കെത്തുന്നത് വയസ്സില്‍ കാര്യസ്ഥന്‍ എന്ന ചിത്രത്തലൂടെയായിരുന്നെങ്കിലും പിന്നീട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നടി പിന്നീട് പ്ലസ് ടുവിന് പഠിക്കുമ്പോഴായിരുന്നു സാട്ടൈ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. എന്നമോ നടക്കുതെ, മോസക്കുട്ടി, അഹത്തിനായി, കുട്രം 23, പുരിയാത പുതിര്‍ കോടിവീരന്‍ തുടങ്ങി നിരവിധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു.

തമിഴില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലൂടെയാണ്. 2019ല്‍ മധുര രാജ ചെയ്ത ശേഷം നടി കന്നഡയിലും തെലുങ്കിലും അഭിനയിച്ചു. ഇതിന് ശേഷമാണ് ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ സജീവമായത്. ഇപ്പോള്‍ ഉണ്ണി മുകുന്ദനൊപ്പം ജയ് ഗണേഷ് എന്ന ചിത്രമാണ് അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.


ജയ് ഗണേഷിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ താന്‍ മഹിമയെ ഏഴ് വര്‍ഷം മുമ്പ് വാട്‌സ് ആപ്പില്‍ ബ്ലോക്ക് ചെയ്തിരുന്നു എന്ന് നേരത്തെ ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. ഇത് വൈറല്‍ ആവുകയും ചെയ്തിരുന്നു. എന്നാല്‍ ഇതാ എന്തിനാണ് ഉണ്ണി മുകുന്ദന്‍ തന്നെ ബ്ലോക്ക് ചെയ്തതെന്ന് പറയുകയാണ് നടി മഹിമ നമ്പ്യാര്‍. ഇരുവരും ഒരുമിച്ച് പങ്കെടുത്ത അഭിമുഖത്തിലാണ് മഹിമ ഇക്കാര്യം പങ്കുവെക്കുന്നത്.

തന്നെ ഏഴ് വര്‍ഷം ഉണ്ണി മുകുന്ദന്‍ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ജയ് ഗണേഷ് അല്ല ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. മാസ്റ്റര്‍ പീസിലാണ് ഒരുമിച്ച് അഭിനയിക്കുന്നത്. അതില്‍ ഉണ്ണി വില്ലന്‍ ആയിരുന്നു. താനും ഒരു കാരക്ടര്‍ ചെയ്തിട്ടുണ്ട്. ആ സിനിമ ചെയ്യുന്ന സമയത്ത് തങ്ങള്‍ തമ്മില്‍ വലിയ ഇന്ററാക്ഷന്‍ ഒന്നുമില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

ഉണ്ണി ഭയങ്കര ചൂടനായിരുന്നു അപ്പോള്‍. ഒന്നും സംസാരിക്കില്ല, ഒന്നും മിണ്ടില്ല. ആദ്യം ഷൂട്ടിന് കണ്ടപ്പോഴും പേര് മാത്രമാണ് ഉണ്ണി എന്നോട് ചോദിച്ചത്. എനിക്ക് വീട്ടില്‍ പട്ടികള്‍ ഉണ്ട്. എനിക്ക് ഡോഗ്‌സിനെ ഇഷ്ടമാണ്. ഉണ്ണിക്കും ഇഷ്ടമാണ്. എന്റെ ഡോഗിന്റെ ട്രെയ്‌നര്‍ എന്നോട് പറഞ്ഞു, അവരുടെ കൈയ്യില്‍ റോട്ട്‌വീലര്‍ ബ്രീഡില്‍പ്പെട്ട ഡോഗ് ഉണ്ട്. ഒരു റോട്ട് വീലറിനെ ഉണ്ണിക്ക് സമ്മാനമായി നല്‍കാന്‍ താത്പര്യമുണ്ടെന്നും ട്രെയിനര്‍ പറഞ്ഞതായും മഹിമ പറഞ്ഞു.

ഇത് പറയാന്‍ അന്ന് എനിക്ക് ഉണ്ണിയെ വ്യക്തിപരമായി അറിയില്ല. അങ്ങനെ ഉദയേട്ടന്‍ അതായത് ഉദയ് കൃഷ്ണയോടാണ് നമ്പര്‍ ചോദിക്കുന്നത്. ഞാന്‍ ഉദയേട്ടനുമായി അത്രയും അടുത്ത ബന്ധമുള്ള ആളാണ്. എന്റെ ഗോഡ്ഫാദര്‍ ആണ്. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു, എനിക്ക് ഉണ്ണി മുകുന്ദനെ നേരിട്ട് പരിചയമില്ല, ഒന്ന് സംസാരിക്കണം, മഹിമ വിളിക്കും എന്ന് പറയണം,ഈ ഒരു കാര്യം സംസാരിക്കാനാണ്. എനിക്ക് നമ്പറും തരണം എന്ന് പറഞ്ഞു. ഉദയേട്ടനാണ് എനിക്ക് നമ്പര്‍ തരുന്നത്.


'ഞാന്‍ ഉദയേട്ടനെ ഉദയ് എന്നാണ് വിളിക്കുന്നത്. അത് ഞങ്ങള്‍ തമ്മിലുള്ള ബന്ധം കാരണമാണ് പേരെടുത്ത് വിളിക്കുന്നത്. അങ്ങനെ നമ്പര്‍ കിട്ടി അങ്ങനെ ഞാന്‍ ഉണ്ണിക്ക് ഒരു വോയിസ് നോട്ട് ഇട്ടു. ' ഉണ്ണി എന്നെ ഓര്‍മയുണ്ടാകും എന്ന് വിചാരിക്കുന്നു, ഇങ്ങനെ ഒരു കാര്യത്തിന് വേണ്ടിയാണ്. ഉദയ് ആണ് നമ്പര്‍ തന്നത്,' എന്ന് പറഞ്ഞു. പറയുന്ന കൂട്ടത്തില്‍ രണ്ട് മൂന്ന് തവണ ഉദയന്‍ ഉദയന്‍ എന്ന് പറയുന്നുണ്ടായിരുന്നു. കാര്യം മനസിലായില്ല. രണ്ടാമത്തെ മെസേജ് അയ്യക്കുമ്പോഴേക്കും എന്നെ ബ്ലോക്ക് ചെയ്തിരുന്നു,' മഹിമ നമ്പ്യാര്‍ പറഞ്ഞു. ഈ സംഭവത്തിന് ശേഷം ഉദയേട്ടന്‍ വിളിച്ച് ചോദിച്ചു നീ ഉദയാ എന്ന് പറഞ്ഞോ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു, അറിയാതെ വന്നതാണെന്ന് ഞാന്‍ പറഞ്ഞു. സംഭവം എന്താണെന്ന് വെച്ചാല്‍ ഉണ്ണി ഉദയേട്ടനെ വിളിച്ചിട്ട് പറഞ്ഞു,' അവളെന്ത് അഹങ്കാരിയാണ്,' എന്നൊക്കെ. അങ്ങനെ തിരിച്ച് ഈ സിനിമയില്‍ ജോയിന്‍ ചെയ്യുന്ന സമയത്താണ് ബ്ലോക്ക് മാറ്റുന്നതെന്നും മഹിമ പറഞ്ഞു.

  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions