യു.കെ.വാര്‍ത്തകള്‍

വിദേശ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് പ്രഖ്യാപിച്ച ശമ്പള പരിധി പ്രാബല്യത്തില്‍

കുടിയേറ്റ കണക്കുകള്‍ കുറയ്ക്കാനുള്ള കര്‍ശനമായ നടപടികളുടെ ഭാഗമായി കൊണ്ടുവന്ന, വിദേശ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് പ്രഖ്യാപിച്ച ഉയര്‍ന്ന ശമ്പള പരിധി പ്രാബല്യത്തില്‍. ഇതോടെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസാ റൂട്ടില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഇനി മുതല്‍ ശമ്പള പരിധി 26,200 പൗണ്ടിന് പകരം 38,700 പൗണ്ടായിരിക്കും. 48 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇതിലുള്ളത്.

മാന്യവും, കൃത്യവുമായ നടപടികളുടെ ഭാഗമാണിതെന്ന് യുകെ ഹോം ഓഫീസ് പറഞ്ഞു. ഇതോടെ കഴിഞ്ഞ വര്‍ഷം യുകെയിലെത്തിയ 300,000 ആളുകള്‍ക്ക് സമാനമായ കുറവാണ് ഇനി വരിക. കൂടാതെ ചെലവ് കുറഞ്ഞ് വിദേശ ജോലിക്കാരെ നിയോഗിക്കുന്ന രീതിക്കും നിയന്ത്രണം വരും. 'വിദേശത്ത് നിന്നും ലാഭത്തില്‍ ജോലിക്കാരെ എത്തിക്കുന്നതിന് അവസാനം ആകുകയാണ്. കൂട്ടക്കുടിയേറ്റം സ്ഥിരതയില്ലാത്തതാണ്. ഇത് കഠിനാധ്വാനം ചെയ്യുന്ന ആളുകളുടെ വരുമാനം കുറയ്ക്കും', യുകെ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു.

ബ്രിട്ടീഷ് ജോലിക്കാരെ ഒന്നാമതാക്കി വെച്ച് എംപ്ലോയേഴ്‌സും അവരുടെ പങ്ക് വഹിക്കണമെന്ന് ഹോം സെക്രട്ടറി ആവശ്യപ്പെടുന്നു. ഏപ്രില്‍ 1ന് വിദേശ അപേക്ഷകര്‍ക്ക് ഫാമിലി വിസയില്‍ ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിന് ആവശ്യമുള്ള ചുരുങ്ങിയ വരുമാനം 18,000 പൗണ്ടില്‍ നിന്നും 29,000 പൗണ്ടിലേക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. അടുത്ത വര്‍ഷം ഈ തുക സ്‌കില്‍ഡ് വര്‍ക്കര്‍ വിസ പരിധിയായ 38,700 പൗണ്ടിലേക്ക് ഉയര്‍ത്തും.

യുകെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ മുന്നിലുള്ള ഇന്ത്യന്‍ പൗരന്‍മാരെ ഈ മാറ്റം സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഒഎന്‍എസ് കണക്ക് പ്രകാരം 2022 സെപ്റ്റംബര്‍ മുതല്‍ 2023 വരെ സ്‌കില്‍ഡ് വര്‍ക്കര്‍ റൂട്ടില്‍ ഇന്ത്യക്കാരുടെ എണ്ണം 11 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.


  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions