ചലച്ചിത്രതാരം ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി. രോഹിത് ആണ് വരന്‍. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബില്‍ വെച്ചായിരുന്നു വിവാഹം. സിനിമ മേഖലയിലെ നിരവധി താരങ്ങള്‍ വിവാഹച്ചടങ്ങുകള്‍ക്ക് എത്തിച്ചേര്‍ന്നിരുന്നു.
ഷാജി കൈലാസ്, ആനി, സോന നായര്‍, കാര്‍ത്തിക, മേനക, സുരേഷ് കുമാര്‍, പ്രിയദര്‍ശന്‍, ഭാഗ്യലക്ഷ്മി, മണിയന്‍ പിള്ള രാജു സുരേഷ് ഗോപിയുടെ ഭാര്യ രാധിക തുടങ്ങിയവരെല്ലാം വിവാഹത്തിനെത്തി.
ബൈജു, രഞ്ജിത ദമ്പതികളുടെ മകള്‍ ഐശ്വര്യ ഡോക്ടര്‍ ആണ്.