യു.കെ.വാര്‍ത്തകള്‍

നാഷണല്‍ ഇന്‍ഷുറന്‍സ് ഇന്ന് മുതല്‍ 2 ശതമാനം കുറയും; ലക്ഷക്കണക്കിന് ജോലിക്കാര്‍ക്കും സ്വയംതൊഴിലുകാര്‍ക്കും 900 പൗണ്ട് നേട്ടം

ലക്ഷക്കണക്കിന് ജോലിക്കാര്‍ക്കും, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും നേട്ടമാകുന്ന രീതിയില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് 10 ശതമാനത്തില്‍ നിന്നും നാളെ മുതല്‍ 8 ശതമാനത്തിലേക്ക് കുറയും. നാഷണല്‍ ഇന്‍ഷുറന്‍സ് മെയിന്‍ റേറ്റ് 10 ശതമാനത്തില്‍ നിന്നും വീണ്ടും 8 ശതമാനത്തിലേക്കാണ് ശനിയാഴ്ച കുറയുന്നത്. 900 പൗണ്ടിന്റെ വരുമാന നേട്ടം ഇതുവഴി സാധ്യമാകുന്നു.

നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്റെ മെയിന്‍ റേറ്റില്‍ 2 പെന്‍സ് കുറയ്ക്കുമെന്ന് സ്പ്രിംഗ് ബജറ്റിലാണ് ചാന്‍സലര്‍ സ്ഥിരീകരിച്ചത്. ഈ മാറ്റം വരുന്നതോടെ ശരാശരി 35,000 പൗണ്ട് ശമ്പളം വാങ്ങുന്നവര്‍ക്ക് വര്‍ഷത്തില്‍ 448.60 പൗണ്ടിലേറെയാണ് ലാഭിക്കാന്‍ കഴിയുക.

ജനുവരിയില്‍ 12 ശതമാനത്തില്‍ നിന്നും രണ്ട് ശതമാനം പോയിന്റ് കുറച്ച് നാഷണല്‍ ഇന്‍ഷുറന്‍സ് 10 ശതമാനത്തിലേക്ക് എത്തിച്ചിരുന്നു. ജനുവരിയിലെ കുറവ് കൂടി കണക്കാക്കുമ്പോള്‍ 27 മില്ല്യണ്‍ ജോലിക്കാര്‍ക്ക് 2024-ല്‍ 900 പൗണ്ടിന്റെ ശരാശരി നികുതി കുറവാണ് കൈവരിക.

കൂടാതെ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് മെയിന്‍ റേറ്റ് കുറയ്ക്കുന്നതിന്റെ ഗുണം രണ്ട് മില്ല്യണിലേറെ പേര്‍ക്കും ലഭിക്കും. സ്വയംതൊഴിലുകാരുടെ ക്ലാസ് 4 നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ മെയിന്‍ റേറ്റ് 6 ശതമാനമായാണ് കുറയുന്നത്. ക്ലാസ് 2 അടവ് പൂര്‍ണ്ണമായി നിര്‍ത്തിയതോടെ 28,000 പൗണ്ട് വരുമാനമുള്ള സ്വയംതൊഴിലുകാര്‍ക്ക് വര്‍ഷത്തില്‍ 650 പൗണ്ട് വരെയാണ് ലാഭം.

ഉയര്‍ന്ന എനര്‍ജി ബില്ലുകളും, ജീവിതച്ചെലവുകളും നേരിടുന്നതിനിടെ ഈ നീക്കം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി മാറും. സ്റ്റേറ്റ് പെന്‍ഷന്‍ മുതല്‍ സ്റ്റാറ്റിയൂട്ടറി സിക്ക് പേ, മറ്റേണിറ്റി ലീവ്, തൊഴിലില്ലായ്മ ബെനഫിറ്റുകള്‍ എന്നിവയ്ക്കായാണ് നാഷണല്‍ ഇന്‍ഷുറന്‍സ് നികുതി ഈടാക്കുന്നത്. ഈ മാസം നാഷണല്‍ മിനിമം, നാഷണല്‍ ലിവിംഗ് വേജുകളും ഉയരുന്നത് ജനങ്ങള്‍ക്ക് അനുഗ്രഹമാകും.

  • എഡിന്‍ബറോയില്‍ അക്രമിയുടെ കത്തിയാക്രമണം; രണ്ടു പേര്‍ക്ക് കുത്തേറ്റു
  • അടിയന്തര ചികിത്സ വേണ്ട രോഗി ബെഡിനായി കാത്തിരിക്കേണ്ടിവരുന്നത് 24 മണിക്കൂര്‍
  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions