യു.കെ.വാര്‍ത്തകള്‍

കനത്ത ദുരിതം വിതയ്ക്കാന്‍ കാത്‌ലീന്‍ കൊടുങ്കാറ്റ്; ഹീത്രൂവടക്കമുള്ള വിമാനത്താവളങ്ങളില്‍ നൂറിലേറെ വിമാനങ്ങള്‍ റദ്ദാക്കി



യുകെയിലെ കാലാവസ്ഥ മാറ്റിമറിക്കാന്‍ കാത്‌ലീന്‍ കൊടുങ്കാറ്റ്. ശക്തമായ കാറ്റ് മൂലമുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതോടെ യുകെയില്‍ നൂറിലേറെ വിമാനങ്ങള്‍ വിവിധ വിമാനത്താവളങ്ങളിലായി റദ്ദാക്കി.

ശനിയാഴ്ച തന്നെ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ 70 മൈല്‍ വേഗത്തിലുള്ള കാറ്റ് വീശി. ഇതോടെ ഹീത്രൂ, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം, എഡിന്‍ബര്‍ഗ്, ബെല്‍ഫാസ്റ്റ് സിറ്റി എന്നിങ്ങനെ വിവിധ വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നു. ശനിയാഴ്ച വൈകുന്നേരം അയര്‍ലണ്ടിലെ 12,000 കസ്റ്റമേഴ്‌സാണ് വൈദ്യുതി ഇല്ലാതെ കഴിച്ചുകൂട്ടിയത്. പകല്‍ സമയത്ത് 34,000 തവണ വൈദ്യുതി തകരാറിലായിരുന്നു.

ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് നിലവിലുണ്ട്. ഈ വര്‍ഷം യുകെയിലെ ഏറ്റവും ചൂടേറിയ ദിനമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ മാറ്റം. സഫോക്കിലെ സാന്റോണ്‍ ഡൗണ്‍ഹാമില്‍ 20.9 സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതെന്ന് മെറ്റ് പ്രഖ്യാപിച്ചു.

ഞായറാഴ്ച വൈകുന്നേരം 3 വരെ നോര്‍ത്ത് വെസ്റ്റ് സ്‌കോട്ട്‌ലണ്ടില്‍ കാറ്റിനുള്ള മഞ്ഞ ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കാത്‌ലീന്‍ കൊടുങ്കാറ്റ് ശക്തമാകുമ്പോള്‍ കാറ്റ് ശക്തമാകുമെന്ന് നേരത്തെയുള്ള പ്രവചനങ്ങള്‍ തിരുത്തി മെറ്റ് ഓഫീസ് അപ്‌ഡേറ്റ് ചെയ്തു. തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലകളാണ് പ്രതീക്ഷിക്കുന്നത്. എട്ട് മാസത്തിനിടെ പേരിടുന്ന 11-ാമത്തെ കൊടുങ്കാറ്റാണ് കാത്‌ലീന്‍.

  • എഡിന്‍ബറോയില്‍ അക്രമിയുടെ കത്തിയാക്രമണം; രണ്ടു പേര്‍ക്ക് കുത്തേറ്റു
  • അടിയന്തര ചികിത്സ വേണ്ട രോഗി ബെഡിനായി കാത്തിരിക്കേണ്ടിവരുന്നത് 24 മണിക്കൂര്‍
  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions