യു.കെ.വാര്‍ത്തകള്‍

ഹീത്രു എയര്‍പോര്‍ട്ടില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടി

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഹീത്രു. ദിവസവും നൂറുകണക്കിന് വിമാനങ്ങള്‍ പറന്നുപൊങ്ങുന്ന വിമാനത്താവളമാണ് ലണ്ടനിലെ ഹീത്രൂവിലേത്. ഇപ്പോഴിതാ, എയര്‍പോര്‍ട്ടിലെ രണ്ടു വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടിയെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. 121 യാത്രക്കാരുമായി പറക്കാന്‍ തുടങ്ങിയ ബ്രിട്ടീഷ് എയര്‍വേയ്‌സും മറ്റൊരിടത്തേക്ക് പാര്‍ക്കിംഗിനായി പോവുകയായിരുന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക് എയര്‍ക്രാഫ്റ്റുമാണ് കൂട്ടിമുട്ടിയത്. സംഭവത്തില്‍ യാത്രക്കാര്‍ക്കാര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.

കൂട്ടിയിടിയുടെ ആഘാതത്തില്‍ ബോയിംഗ് 787-9 വിമാനം ടെര്‍മിനല്‍ 3ലെ സ്റ്റാന്‍ഡില്‍ നിന്ന് വലിച്ചെറിയപ്പെട്ടതുപോലെയാണ് നിലതെറ്റിയത്. വിമാനം ലാന്‍ഡ് ചെയ്തശേഷം എയര്‍ഫീല്‍ഡിന്റെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോകവേയാണ് ഇതു സംഭവിച്ചത്. വലിച്ചുകൊണ്ടുപോയ വിമാനത്തിന്റെ ചിറകുകളിലൊന്ന് മറ്റേ വിമാനത്തിന്റെ ചിറകില്‍ കൊളുത്തുകയായിരുന്നു.

ഘാനയിലെ അക്രയിലേക്ക് 12:40ന് പുറപ്പെടാനിരുന്ന വിമാനമായിരുന്നു ബ്രിട്ടീഷ് എയര്‍വേയ്സ്. അപകടത്തെ തുടര്‍ന്ന് അവര്‍ക്കായി മറ്റൊരു വിമാനം നല്‍കിയതായി ബ്രിട്ടീഷ് എയര്‍വേസ് പറഞ്ഞു. വൈകിട്ട് ആറുമണിയ്ക്ക് പുറപ്പെടുന്ന തരത്തിലേക്ക് അതു പുനഃക്രമീകരിച്ചാണ് സര്‍വ്വീസ് നടത്തിയത്. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കൊന്നും തടസമുണ്ടായിട്ടില്ലായെന്ന് അധികൃതര്‍ അറിയിച്ചു.

വിര്‍ജിന്‍ അറ്റ്ലാന്റിക് കരാര്‍ പ്രകാരം ഒരു ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് കമ്പനിയാണ് വിമാനത്തെ മറ്റൊരിടത്തിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യുവാന്‍ കൊണ്ടുപോയത്. സംഭവത്തില്‍ തങ്ങള്‍ അന്വേഷണം നടത്തിവരികയാണെന്നും സര്‍വീസ് നിര്‍ത്തിയ തങ്ങളുടെ വിമാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നുണ്ടെന്നും വിര്‍ജിന്‍ അറ്റ്ലാന്റിക് അറിയിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കൂട്ടിയിടി നടന്നതിനു പിന്നാലെ എമര്‍ജന്‍സി വിഭാഗങ്ങള്‍ സ്ഥലത്തെത്തിയിരുന്നു.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions