വിദേശം

കാനഡയില്‍ വെടിവയ്പ്; ഇന്ത്യക്കാരനുള്‍പ്പടെ 2 പേര്‍ കൊല്ലപ്പെട്ടു

കാനഡയിലെ തെക്കന്‍ എഡ്മണ്ടനിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. എഡ്മണ്ടന്‍ ആസ്ഥാനമായി ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇന്ത്യന്‍ വംശനായ ബുട്ടാ സിങ് എന്നയാളടക്കം രണ്ട് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് വെടിവെപ്പ് നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെടിവെപ്പ് നടന്നതിന് അടുത്തുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നിന്നും കറുത്ത നിറത്തിലുള്ള കാര്‍ പുറത്തേക്ക് വരുന്നത് കണ്ടെന്നും കെട്ടിട നിര്‍മാണ തൊഴിലാളിയുടെ വേഷത്തില്‍ നടന്നു വന്നയാളെ ഈ കാര്‍ ഇടിച്ചെന്നും ഇതോയൊണ് വെടിവെപ്പ് നടന്നതെന്നുമാണ് ദൃക്‌സാക്ഷി ലിന്‍ഡ്‌സെ ഹില്‍ടന്‍ പൊലീസിന് മൊഴി നല്‍കിയത്.

തൊഴിലാളിയുടെ വേഷം ധരിച്ചെത്തിയ ആളെ കാര്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയി. ഇതോടെ അപകടത്തില്‍പ്പെട്ടയാള്‍ ഒളിപ്പിച്ചുവെച്ച തോക്ക് പുറത്തെടുക്കുകയും വാഹനമോടിച്ചയാളെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നു എന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി വെടിയേറ്റവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഗുരുതര പരിക്കേറ്റ ഇരുവരും ചികിത്സയിലിരിക്കെ മരണപ്പെട്ടു. സംഭവസ്ഥലത്ത് പരിക്കേറ്റ് കിടന്നയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാരകമായി പരുക്കേറ്റ് ചികില്‍സയിലുള്ളയാള്‍ തന്നെയാണ് ബുട്ടാ സിങിനെയും കൂടെയുണ്ടായിരുന്ന ആളെയും വെടി വെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആക്രമിയുടെ പേരു വിവരങ്ങള്‍ ഇതുവരെ പൊലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നും പൊലീസ് വ്യക്തമാക്കി.



  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions