ഒടുവില്‍ ഗോസിപ്പുകള്‍ക്ക് വിരാമം, താന്‍ ഡേറ്റിംഗിലാണെന്ന് ബോളിവുഡിലെ യുവ നടി ജാന്‍വി കപൂര്‍. നടി ശ്രീദേവിയുടെയും നിര്‍മാതാവായ ബോണി കപൂറിന്റെയും മകളാണ് താരം. ശ്രീദേവിയുടെ മരണശേഷമാണ് താരം കൂടുതലായും സിനിമാരംഗത്ത് സജീവമാകാന്‍ തുടങ്ങിയത്. ജാന്‍വിയെ ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകള്‍ സിനിമാരംഗത്ത് നിലനില്‍ക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ കൊച്ചുമകനായ ശിഖാര്‍ പഹാരിയയും താരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് മുന്‍പ് പുറത്തുവന്നിരുന്നത്. എന്നാല്‍ ഇരുവരും ഡേറ്റിംഗിലാണെന്ന പുതിയ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ബോണി കപൂറിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ മൈതാനിന്റെ സ്ക്രീനിംഗിന് മുംബൈയില്‍ എത്തിയതായിരുന്നു താരം. ശിഖാറിന്റെ പേര് പതിപ്പിച്ച നെക്ലൈസ് ധരിച്ചാണ് ജാന്‍വി ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ശിഖു'എന്നായിരുന്നു നെക്ലൈസില്‍ ഉണ്ടായിരുന്ന പേര്. ഇതോടെ ആരാധകര്‍ ജാന്‍വിയും ശിഖാറും തമ്മിലുളള പ്രണയം സ്ഥിരീകരിച്ചു. താരത്തിന്റെ വേഷവും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വെളള നിറത്തിലുളള പാന്റ്സ്യൂട്ട് ധരിച്ച് ജാന്‍വി പിതാവിനും സഹോദരനായ അര്‍ജുന്‍ കപൂറിനൊപ്പമാണ് എത്തിയത്.
അടുത്തിടെ ജാന്‍വി പങ്കെടുത്ത ഒരു അഭിമുഖ പരിപാടിയായ കോഫി വിത്ത് കരുണിലും ശിഖാറിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.