ചരമം

ഉഴവൂര്‍ സ്വദേശി അജോ ജോസഫിന് ഞായറാഴ്ച മലയാളി സമൂഹം വിട ചൊല്ലും

ന്യൂ ടൗണില്‍ കഴിഞ്ഞാഴ്ച്ച വിട പറഞ്ഞ ഉഴവൂര്‍ സ്വദേശി അജോ ജോസഫിന് ഞായറാഴ്ച മലയാളി സമൂഹം വിട ചൊല്ലും. ഞായറാഴ്ച ഒരു മണി മുതല്‍ മൂന്നുമണിവരെ പൊതുദര്‍ശനവും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയും സെന്റ് മേരീസ് കത്രീഡലിലാണ് ഒരുക്കിയിട്ടുള്ളത്.

ഉഴവൂര്‍ സംഗമത്തിന്റെ അംഗങ്ങളും കുടുംബാംഗങ്ങളും , സുഹൃത്തുക്കളും , നാട്ടുകാരും , സഹപ്രവത്തകരും ഒത്തുചേര്‍ന്നുള്ള യാത്ര അയപ്പാണ് ഒരുക്കിയിട്ടുള്ളത്.ഫോട്ടോഗ്രാഫറായ അജോയ്ക്ക് 41 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. കാര്യമായ ശാരീരിരിക അവശതകള്‍ ഒന്നും ഇല്ലാത്ത ആരോഗ്യവാനായ അജോ ഉറക്കമുണര്‍ന്ന ശേഷം പ്രഭാത ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തില്‍ ആയിരുന്നു.

അജോയുടെ ഫോണിലേക്ക് തുടര്‍ച്ചയായ ഫോണ്‍ കോളുകള്‍ എത്തിയിട്ടും അത് അറ്റന്‍ഡ് ചെയ്യാതായതോടെ അടുത്ത മുറിയില്‍ താമസിച്ചിരുന്നവര്‍ വന്നു നോക്കിയപ്പോഴാണ് അജോ കിടക്കയില്‍ കുഴഞ്ഞു വീണു കിടക്കുന്നത് ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ പാരാമെഡിക്‌സിന്റെ സേവനം തേടിയെങ്കിലും അവര്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

ഉഴവൂരിലെ ആദ്യകാല ഫോട്ടോ സ്റ്റുഡിയോ ആയ അജോ സ്റ്റുഡിയോ ഉടമ ജോസെഫിന്റെ മകനാണ് അജോ. ഒരു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ അജോ പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങുക ആയിരുന്നു . അവിടെയെത്തി ഏറെക്കാലം അജോ സ്‌റുഡിയോയോയുടെ മേല്‍നോട്ടത്തിലും സജീവമായി. കോവിഡിന് ശേഷം ഡിജിറ്റല്‍ ഫോട്ടോഗ്രാഫി രംഗത്ത് ഉണ്ടായ ബിസിനസ് തിരിച്ചടിയെ തുടര്‍ന്ന് വീണ്ടും യുകെയിലേക്ക് വരുകായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കും.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions