മലയാള സിനിമയില്‍ ഈ വര്‍ഷം 150 കോടി നേടുന്ന രണ്ടാമത്തെ ചിത്രമായി ആടുജീവിതം. പൃഥ്വിരാജും ബ്ലെസിയും ഒന്നിച്ച ആടുജീവിതമാണ് പുതിയ നേട്ടത്തിലേക്ക് എത്തിയത്. ആഗോള കളക്ഷനില്‍ നിന്നാണ് ചിത്രം 150 കോടി ക്ലബ്ബില്‍ ഇടംനേടിയത്. 25 ദിവസം കൊണ്ടാണ് നേട്ടം. പൃഥ്വിരാജ് തന്നെയാണ് സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
'ആടുജീവിതം പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ലോകത്താകമാനം പുതിയ ഓളങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി' എന്നാണ് പൃഥ്വിരാജ് കുറിച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം മലയാളത്തില്‍ നിന്ന് ഈ വര്‍ഷം 150 കോടി ക്ലബ്ബില്‍ കയറുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമാണിത്.
മലയാള സിനിമയിലെ മൂന്നാമത്തെ 150 കോടി ചിത്രമായാണ് ആടുജീവിതം മാറിയത്. മഞ്ഞുമ്മല്‍ ബോയ്‌സും, 2018 ഉും ആണ് ബ്ലെസി ചിത്രത്തിന് മുന്നിലുള്ളത്. റിലീസ് ചെയ്ത് വെറും നാല് ദിവസത്തില്‍ അന്‍പത് കോടി ക്ലബ്ബിലും ചിത്രം ഇടംനേടിയിരുന്നു. മാര്‍ച്ച് 28നാണ് ആടുജീവിതം റിലീസ് ചെയ്തത്. ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയിരുന്നു.