നാട്ടുവാര്‍ത്തകള്‍

ഫിലാഡല്‍ഫിയയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു

ഫിലാഡല്‍ഫിയയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്മലയാളിയുവാവ് മരിച്ചു. നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയിലെ ഷിബിന്‍ സോണി ആണ് മരിച്ചത്. പതിനേഴ് വയസാണ് പ്രായം. അപകടത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റു. ബഥേല്‍ ചര്‍ച്ച് അംഗമായ സോണി സ്‌കറിയയുടെ മകനാണ്.

വെള്ളിയാഴ്ച രാത്രി 9.11ഓടെ ഫിലാഡല്‍ഫിയയിലെ ഹോംസ്ബര്‍ഗ് പരിസരത്ത് ആണ് സംഭവം. ഷിബിന്‍ സഞ്ചരിച്ചിരുന്ന ഹോണ്ട കാറില്‍ ഒരു നിസ്സാന്‍ എസ് യു വി വന്നിടിക്കുകയിം ഹോണ്ട കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അത് സമീപത്തുണ്ടായിരുന്ന മറ്റൊരു ഫോര്‍ഡ് എസ് യുവിയിലും വഴിയരികിലുണ്ടായിരുന്ന തൂണിലും ഇടിച്ചു. തൂണ്‍ തകര്‍ന്ന് ഹോണ്ട കാറിലേക്ക് വീണു. ഷിബിന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

അതോടെ നിസാന്‍ എസ്യുവിയുടെ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതെന്ന് പോലീസ് പറഞ്ഞു.ബ്ലാക്ക് ഹോണ്ടയ്ക്കുള്ളില്‍ മൂന്ന് പേരുണ്ടായിരുന്നു. മറ്റ് രണ്ട് പേരെ അത്യന്തം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി.ഫോര്‍ഡ് എസ്‌കേപ്പിനുള്ളിലെ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions