നാട്ടുവാര്‍ത്തകള്‍

കേരളത്തില്‍ യുഡിഎഫ് തരംഗം; തൃശൂരില്‍ സുരേഷ്‌ഗോപിയുടെ കുതിപ്പ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ വിവിധ ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായില്ലെങ്കിലും കേരളത്തില്‍ യുഡിഎഫ് തരംഗം എന്നത് സത്യമായി. 18 ഇടത്തു യുഡി എഫും ഒരിടത്ത് എന്‍ഡിഎയും ഒരിടത്തു എല്‍ഡിഎഫും മാത്രമാണ് ലീഡ് നേടിയത്. തൃശൂരില്‍ സുരേഷ് ഗോപി മുക്കാല്‍ലക്ഷം വോട്ടിന്റെ ലീഡ് കരസ്ഥമാക്കി


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വിജയം നല്‍കുന്ന ആദ്യ സ്ഥാനാര്‍ത്ഥിയാകയാണ് സുരേഷ്‌ഗോപി. പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ സുരേഷ്‌ഗോപി ഉണ്ടാക്കിയ മുന്നേറ്റം സ്ഥിരമായി ഉയരുന്ന കാഴ്ചയാണ് തൃശൂരില്‍ നിന്നും കണ്ടത്. എല്‍ഡിഎഫ് ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പോയി.


അതേസമയം, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരന്‍ പക്ഷേ ശശി തരൂരുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത് എന്നാല്‍ അവസാന റൗണ്ടുകളില്‍ തീരാ മേഖലയിലെ പിന്തുണയുമായി തരൂര്‍ തിരിച്ചുവന്നു. എന്നാല്‍ ബിജെപി വന്‍ പ്രതീക്ഷ വെച്ച ആറ്റിങ്ങലില്‍ ഒരിക്കല്‍ പോലും കേന്ദ്രമന്ത്രി കൂടിയായിരുന്ന വി. മുരളീധരന് ലീഡ് നേടാനായില്ല. ആദ്യം മുതല്‍ എല്‍ഡിഎഫ് യുിഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ലീഡ് മാറിമറിഞ്ഞ് വരികയായിരുന്നു. ആലത്തൂരിൽ കെ രാധാകൃഷ്ണനിലൂടെ ഒരിടത്ത് മാത്രമാണ് എല്‍ഡിഎഫിന് ലീഡുള്ളത്.

കേരളത്തില്‍ പ്രവചിക്കപ്പെട്ട എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം തന്നെ യുഡിഎഫിന്റെ ആധിപത്യമായിരുന്നു. എല്ലാ പ്രവചനങ്ങളിലും എല്‍ഡിഎഫ് തകര്‍ന്നടിയുന്ന കാഴ്ചയാണ് പറഞ്ഞിരുന്നത്.

  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions