നാട്ടുവാര്‍ത്തകള്‍

സ്മൃതി ഇറാനി, അര്‍ജുന്‍ മുണ്ട അടക്കം തോറ്റത് ബിജെപിയുടെ 14 കേന്ദ്രമന്ത്രിമാര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനഹിതത്തെ നിസാരമായി കണ്ട ബിജെപിയുടെ കേന്ദ്രമന്ത്രിമാരില്‍ അടിതെറ്റിയത് സ്മൃതി ഇറാനിയും അര്‍ജുന്‍ മുണ്ടയുമടക്കം 14 പേര്‍ക്ക്. ഹിന്ദി ഹൃദയഭൂമിയിലടക്കം കേന്ദ്രമന്ത്രിമാര്‍ നേരിട്ട തിരിച്ചടി ബിജെപിയുടെ കരുത്ത് ചോരുന്നതിന് ആക്കംകൂട്ടി. മോദിയുടെ ഭൂരിപക്ഷം ,ഊന്നു ലക്ഷത്തോളം കുറയുകയും ചെയ്തു.

അമേഠിയില്‍ സ്മൃതി ഇറാനിക്ക് നേരിടേണ്ടിവന്ന പരാജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വീഴ്ചകളില്‍ ഒന്നായിമാറി. കഴിഞ്ഞ തവണ രാഹുലിനെ തോല്‍പ്പിച്ചത് മുതല്‍ നിലത്തൊന്നുമായിരുന്നില്ല സ്മൃതി ഇറാനി.

ഇറാനി ഇത്തവണ കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മയോട് 1,67,196 വോട്ടുകള്‍ക്കാണ് പരാജയം ഏറ്റുവാങ്ങിയത്. അമേഠിയിലെ സ്മൃതി യുഗമാണ് ഇതോടെ അവസാനിച്ചത്. അവരുടെ നേതൃത്വത്തിള്‍ ബിജെപി കോട്ടയായി അമേഠി മാറിക്കൊണ്ടിരിക്കുന്നു എന്നുപോലും വിലയിരുത്തപ്പെട്ടിരുന്നു. രാഹുലിനെ അവര്‍ പല അവസരത്തിലും രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു.

അമേഠി തന്നെ എല്ലാക്കാലവും ജയിപ്പിക്കും എന്നായിരുന്നു അവരുടെ ആത്മവിശ്വാസം. കിഷോരി ലാല്‍ ശര്‍മയെ ഗാന്ധികുടുംബത്തിന്റെ അടുക്കളക്കാരന്‍ എന്നുവരെ ബിജെപി നേതാക്കള്‍ പരിഹസിച്ചു. അതിനെല്ലാമുള്ള ചുട്ട മറുപടിയാണിത്.

കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും കേരളത്തില്‍ അങ്കത്തിനിറങ്ങിയെങ്കിലും രണ്ടുപേര്‍ക്കും വിജയിക്കാനായില്ല. കേന്ദ്ര ഇലക്ട്രോണിക് - ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനോട് 16,000-ത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും രക്ഷപ്പെട്ടില്ല.

കര്‍ഷക സമരത്തിനിടെ നടന്ന ലംഖിംപുര്‍ ഖേരി സംഭവത്തിന്റെ പേരില്‍, ജനരോഷം നേരിടേണ്ടിവന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്ക് സമാജ്‌വാദി പാര്‍ട്ടിയിലെ ഉത്കര്‍ഷ് വര്‍മയോടാണ് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്.

കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടയ്ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കാളിചരണ്‍ മുണ്ടയോട് ഒന്നര ലക്ഷത്തോളം വോട്ടുകള്‍ക്കാണ് ഝാര്‍ഖണ്ഡില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്.

സ്മൃതി ഇറാനി (അമേഠി), അര്‍ജുന്‍ മുണ്ട (ഖുന്തി), അജയ് മിശ്ര തേനി (ലംഖിപുര്‍ ഖേരി), കൈലാഷ് ചൗധരി (ബാര്‍മര്‍), രാജീവ് ചന്ദ്രശേഖര്‍ (തിരുവനന്തപുരം), സുഭാസ് സര്‍ക്കാര്‍ (ബങ്കുര), എല്‍. മുരുഗന്‍ (നീലഗിരി), നിസിത് പ്രമാണിക് (കൂച്ച് ബഹാര്‍), സഞ്ജീവ് ബല്യാണ്‍ (മുസാഫര്‍നഗര്‍), മഹേന്ദ്രനാഥ് പാണ്ഡെ(ചന്ദൗലി), കൗശല്‍ കിഷോര്‍ (മോഹന്‍ലാല്‍ ഗഞ്ച്), ഭഗ്‌വന്ത് ഖൂബ (ബിദാര്‍), രാജ് കപില്‍ പാട്ടീല്‍ (ഭിവാണ്‍ഡി).

  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions