ചരമം

സ്വിന്‍ഡനില്‍ മലയാളി യുവതി അന്തരിച്ചു

യുകെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു മറ്റൊരു വിയോഗ വാര്‍ത്ത. സ്വിന്‍ഡനിലെ പര്‍ട്രണില്‍ താമസിക്കുന്ന ഡോണി ബെനഡിക്ടിന്റെ ഭാര്യ ഷെറിന്‍ ഡോണി(39) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെ വീട്ടില്‍ വച്ചായിരുന്നു ഷെറിന്റെ അന്ത്യം.

രണ്ട് വര്‍ഷത്തിലധികമായി ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. കഴിഞ്ഞ ആറ് മാസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിയുകയായിരുന്നുവെന്നാണ് വിവരം.

നാല് വയസുള്ള ഒരു മകളാണ് ഉള്ളത്. ഇവരുടെ ബന്ധുക്കള്‍ യുകെയില്‍ തന്നെ ഉള്ളതിനാല്‍ സംസ്‌കാരം യുകെയില്‍ നടത്താനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. മൃതദേഹം ഫ്യൂണറല്‍ ഡയറക്ടോഴ്‌സ് ഏറ്റെടുത്തതായാണ് വിവരം. സംസ്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions