നാട്ടുവാര്‍ത്തകള്‍

സുരേഷ്‌ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഞായറാഴ്ച മോദിക്കൊപ്പം

കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി എംപി സുരേഷ്‌ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്. കേന്ദ്ര നേതൃത്വത്തില്‍ നിന്നും ഇതുസംബന്ധിച്ച് നിര്‍ദ്ദേശം ലഭിച്ചെന്നാണ് സൂചന. മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന ഞായറാഴ്ച സുരേഷ്‌ഗോപിയും സത്യപ്രതിജ്ഞ ചെയ്യും.

കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി എംപി എന്ന നിലയില്‍ സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കേന്ദ്ര നേതൃത്വത്തോട് ഏറെ അടുപ്പമുള്ള വ്യക്തി കൂടിയാണ് സുരേഷ്‌ഗോപി. അതേസമയം കേരളത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുകയെന്നും എയിംസ് കേരളത്തിലേക്ക് കൊണ്ടുവരാന്‍ പ്രയത്‌നിക്കുമെന്നും താരം വ്യക്തമാക്കി.

2026ല്‍ കേരളത്തില്‍ ബിജെപിയുടെ മുഖം ആകുമോ എന്ന ചോദ്യത്തിന് അഞ്ചു വര്‍ഷത്തേക്ക് എംപിയായിട്ടാണ് ജനങ്ങള്‍ തിരഞ്ഞെടുത്തതെന്നായിരുന്നു സുരേഷ്‌ഗോപിയുടെ മറുപടി. കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബിജെപി എംപിയെന്ന നിലയില്‍ ഡല്‍ഹിയിലേക്ക് പോകുന്നതില്‍ അഭിമാനമുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു.

ഇന്നത്തെ ദിവസം അതിരുകളില്ലാത്ത സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി ഡല്‍ഹിയില്‍ വച്ച് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാംഗം എന്ന ഭാരം തലയില്‍ എടുത്തുവയ്ക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions