നാട്ടുവാര്‍ത്തകള്‍

ബിഷപ്പിന്റെ വേഷം കെട്ടി മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് 85 ലക്ഷം തട്ടിയയാള്‍ പിടിയില്‍


തൃശൂര്‍ : ബിഷപ്പിന്റെ വേഷം ധരിച്ച് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഡോക്ടറില്‍ നിന്ന് 85 ലക്ഷം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. ചെന്നൈ അണ്ണാനഗര്‍ സ്വദേശി പോള്‍ ഗ്ലാഡ്‌സണാണ് (53) വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. തൃശൂര്‍ പടിഞ്ഞാറെക്കോട്ട സ്വദേശിയായ ഡോക്ടര്‍ മകള്‍ക്ക് സീറ്റ് ലഭിക്കാനായി ഇയാളെ സമീപിച്ചപ്പോഴാണ് തട്ടിപ്പിനിരയായത്.

കോളേജ് തന്റെ ചുമതലയിലാണെന്നും ഒരു സീറ്റ് തന്റെ ക്വോട്ടയിലുണ്ടെന്നും ഇയാള്‍ വിശ്വസിപ്പിക്കും. 80 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പ്രതിഫലമായി ഈടാക്കും. ബിഷപ്പിന്റെ ളോഹയണിഞ്ഞാണ് ഇരകള്‍ക്ക് മുന്നിലെത്തുക. ഇംഗ്ലീഷ് മാത്രമാണ് സംസാരിക്കുക. പണം നഷ്ടപ്പെട്ടിട്ടും സീറ്റ് ലഭിക്കാതിരിക്കുമ്പോഴാണ് ഇരകള്‍ അന്വേഷണം തുടങ്ങുക.

അപ്പോഴേക്കും പോള്‍ ചെന്നൈയിലെ ഒളിസങ്കേതത്തിലേക്ക് മുങ്ങും. പല ജില്ലകളിലും പലരില്‍ നിന്നായി പോള്‍10 കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ 20 കോടിയുടെ ക്രമക്കേട് കേസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലുണ്ടെന്നാണ് വിവരം. വെല്ലൂര്‍ മെഡിക്കല്‍ കോളേജിന്റെ ചുമതലയുള്ള ആംഗ്ലിക്കന്‍ ബിഷപ്പാണെന്ന് പരിചയപ്പെടുത്തിയാണ് പോളിന്റെ തട്ടിപ്പ്.

കൊരട്ടി, അടൂര്‍, അങ്കമാലി, പന്തളം, പാലാ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ പോളിനെതിരെ കേസുണ്ട്. ഇയാള്‍ ഫോണ്‍ നമ്പറും താമസസ്ഥലവും ഇടയ്ക്കിടെ മാറ്റും. പിടികൂടാനുള്ള മുന്‍ ശ്രമങ്ങള്‍ ഫലിച്ചില്ല. പ്രതിയെ റിമാന്‍ഡ് ചെയ്തു.

  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions