ചരമം

കാന്‍സര്‍ ചികിത്സയിലിരിക്കെ മലയാളി കോര്‍ക്കില്‍ അന്തരിച്ചു

ഡബ്ലിന്‍: കാന്‍സര്‍ ചികിത്സയിലിരിക്കെ അയര്‍ലന്‍ഡ് മലയാളി അന്തരിച്ചു. അയര്‍ലന്‍ഡിലെ കൗണ്ടി കോര്‍ക്കില്‍ കുടുംബമായി താമസിച്ചിരുന്ന ഷൈന്‍ യോഹന്നാന്‍ പണിക്കര്‍ (46) ആണ് മരിച്ചത്. കൊല്ലം ജില്ലയിലെ കുണ്ടറ പള്ളിമുക്ക് പഠിപ്പുര വീട്ടില്‍ യോഹന്നാന്‍ പണിക്കരുടെയും (മാമച്ചന്‍) അന്നാമ്മയുടെയും മകനാണ്.

ആലപ്പുഴ ജില്ലയിലെ കറ്റാനം വാത്തള്ളൂര്‍ പിടികയില്‍ വീട്ടില്‍ ജിന്‍സി ഷൈന്‍ പണിക്കരാണ് ഭാര്യ. ജോഹാന്‍ ഷൈന്‍ പണിക്കര്‍ (16), ജെഫി ഷൈന്‍ പണിക്കര്‍ (13), ജെയ്ഡന്‍ ഷൈന്‍ പണിക്കര്‍ (7) എന്നിവര്‍ മക്കളും.

കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട ഷൈന്‍, ഇന്ന് രാവിലെ മേരിമോണ്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് മരിച്ചത്. മധുരെ അള്‍ട്രാ കോളജില്‍ നിന്നും ബിഎസ്‌സി നഴ്സിങ് പാസായ ഷൈന്‍ മോണ്‍ഡിനോട്ടി കെയര്‍ ചോയിസില്‍ ജോലി ചെയ്തു വരികയായിരുന്നു.

സഹോദരന്‍ ഷൈജു, സഹോദരി ഷീന എന്നിവര്‍ രോഗാവസ്ഥ അറിഞ്ഞ് കോര്‍ക്കില്‍ എത്തിയിരുന്നു. കോര്‍ക്ക് ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗവും മുന്‍ ട്രസ്റ്റിയുമാണ്. സംസ്‌കാരം കോര്‍ക്കില്‍ തന്നെ നടത്താനാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നത്.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions