ചരമം

കാംബ്രിയയില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ചു മരിച്ചു

യുകെ മലയാളികളെ വേദനയിലാഴ്ത്തി മറ്റൊരു മലയാളി നഴ്‌സ് കൂടി കാന്‍സറിന്‌ കീഴടങ്ങി യാത്രയായി. കാംബ്രിയയില്‍ താമസിച്ചിരുന്ന കൂത്താട്ടുകുളം ഒലിയപ്പുറം സ്വദേശിനിയായ ഷൈനി ജോഷിയാണ് (54) ഇന്ന് രാവിലെ മരണത്തിനു കീഴടങ്ങിയത്. ഷൈനിയുടെ രണ്ടു മക്കളും വാര്‍ഷിക പരീക്ഷ എഴുതുന്നതിനിടയിലാണ് മാതാവിന്റെ വിയോഗം.

നേഹ, റിയ എന്നിവരാണ് മക്കള്‍. മൂത്ത മകള്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയും രണ്ടാമത്തെ കുട്ടി ജിസിഎസ്ഇ വിദ്യാര്‍ത്ഥിയുമാണ്. ഏതാനും നാളുകളായി കാന്‍സര്‍ സ്ഥിരീകരിച്ചതെങ്കിലും കഴിഞ്ഞ ദിവസം പൊടുന്നനെ രോഗനില വഷളാകുക ആയിരുന്നു.

ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന മാത്യു വഴക്കുളത്തിന്റെ പത്‌നി ഷൈനിയുടെ സഹോദരിയാണ്. മരണ വിവരമറിഞ്ഞു മാത്യുവും കുടുംബവും കാംബ്രിയയിലൈക്ക്‌ പോന്നിട്ടുണ്ട്. തുടര്‍ന്നാകും മറ്റു കാര്യങ്ങളില്‍ കുടുംബം തീരുമാനം എടുക്കുക.

പീറ്റര്‍ബറോയില്‍ താമസിച്ചിരുന്ന നഴ്സ് നിഷ എബ്രഹാമി(44)നെ ഒരാഴ്ച മുമ്പാണ് മരണം തട്ടിയെടുത്തത്. കുറച്ച് നാളുകളായി കാന്‍സര്‍ രോഗം മൂലം ചികിത്സയില്‍ കഴിയുകയായിരുന്ന നിഷ. 2021 ല്‍ നിഷയ്ക്ക് കാന്‍സര്‍ കണ്ടെത്തുകയും ചികിത്സയിലൂടെ രോഗം ഭേദപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി രോഗം വീണ്ടും നിഷയെ കീഴടക്കുകയായിരുന്നു.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions