ബിസിനസ്‌

തിരഞ്ഞെടുപ്പ്‌ അടുത്തുവരവേ യുകെയുടെ ജിഡിപി 0.7% വളര്‍ച്ച കൈവരിച്ചതായി ഒഎന്‍എസ്

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ പ്രധാനമന്ത്രി റിഷി സുനാകിന്റെ വാക്കുകള്‍ സത്യമാകുന്നു. രാജ്യത്തിന്റെ സാമ്പത്തിക മേഖല വളര്‍ച്ച കൈവരിക്കാനുള്ള നടപടികളാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്ന് സുനാകും, ചാന്‍സലര്‍ ജെറമി ഹണ്ടും പല വട്ടം ആവര്‍ത്തിച്ചതാണ്. എന്നാല്‍ ഉയര്‍ന്ന പണപ്പെരുപ്പം തടയാനുള്ള കടുപ്പമേറിയ പദ്ധതികള്‍ ജനങ്ങളുടെ രോഷത്തിന് കാരണമായി. അതിന്റെയെല്ലാം പേരില്‍ വരുന്ന ആഴ്ചയില്‍ ലേബര്‍ ഭരണകൂടം അധികാരത്തില്‍ എത്തുമെന്ന പ്രതീക്ഷ ശക്തമാണ്.

ഇതിനിടെയാണ് തങ്ങളുടെ വാക്കുകള്‍ സത്യമാണെന്ന് തെളിയിക്കാന്‍ സുനാകിനും സംഘത്തിനും അവസരം ലഭിക്കുന്നത്. യുകെ സമ്പദ് വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും നടത്തിയ തിരിച്ചുവരവ് മുന്‍പ് പ്രതീക്ഷിച്ചതിലും ശക്തമായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ സ്ഥിരീകരിക്കപ്പെടുന്നത്.

ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ മാസങ്ങളില്‍ രാജ്യത്തിന്റെ ജിഡിപി 0.7% വളര്‍ച്ച കൈവരിച്ചതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ പാദത്തില്‍ സമ്പദ് വ്യവസ്ഥ 0.6% വളര്‍ച്ച നേടിയതായി കഴിഞ്ഞ മാസം വ്യക്തമാക്കിയെങ്കിലും, ഇതാണ് ഇപ്പോള്‍ 0.7 ശതമാനമായി പുതുക്കിയിരിക്കുന്നത്.

2021ന് ശേഷം ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച ആദ്യമായാണ് രേഖപ്പെടുത്തുന്നത്. അടുത്ത ആഴ്ചയിലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സുനാകിന് ഇത് ശുഭവാര്‍ത്തയുമാണ്. യുകെ സമ്പദ് വ്യവസ്ഥ തിരിച്ചുവരുന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നതെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ നേട്ടങ്ങളുടെ ഗുണഫലം അനുഭവിക്കുക അടുത്ത ലേബര്‍ ഗവണ്‍മെന്റ് ആയിരിക്കുമെന്നതാണ് സ്ഥിതി.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions