അസോസിയേഷന്‍

ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോയില്‍ നിയുക്ത എംപി സോജന്‍ ജോസഫും കേംബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാലയും മുഖ്യാതിഥികള്‍

കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോയും , ഇന്ത്യന്‍ സൗന്ദര്യ മത്സരവും ജൂലൈ 13 ശനിയാഴ്ച്ച ലണ്ടനില്‍ നടക്കും. ലണ്ടനില്‍ ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പ്യണ്‍ അക്കാദമി ഹാളില്‍ വെച്ചാണ് പരിപാടികള്‍ അരങ്ങേറുന്നത് . യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥികള്‍ അവര്‍ക്ക് ലഭിച്ച പരിശീലനത്തിന്റെ നിറവില്‍ വേദിയിലെ റാംപില്‍ ആത്മ വിശ്വാസത്തോടും ദൃഢ നിശ്ചയത്തോടും കൂടെ ചുവടു വെയ്ക്കും ഒപ്പം കാണികള്‍ക്ക് കണ്ണിനും കാതിനും മനസ്സിനും സന്തോഷവും സംതൃപ്തിയും നല്‍കുന്ന ദൃശ്യ സംഗീത നൃത്ത വിരുന്നും ഉണ്ടാകും.

ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകത യുകെയില്‍ മലയാളികളുടെ അഭിമാന താരങ്ങളായി മാറിയ നിയുക്ത ആഷ്‌ഫോര്‍ഡ് എംപി സോജന്‍ ജോസഫിനും കേംബ്രിഡ്ജ് മേയര്‍ ബൈജു തിട്ടലാക്കും ലണ്ടനില്‍ ആദ്യമായി സ്വീകരണമൊരുക്കുന്നു എന്നതാണ്. ഈ അടുത്ത ദിവസം യുകെയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പിലാണ് കോട്ടയം കാരനായ ശ്രീ സോജന്‍ ജോസഫ് യുകെയിലെ ആഷ്‌ഫോര്‍ഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ മാസമാണ് ശ്രീ ബൈജു തിട്ടാല കേംബ്രിഡ്ജ് മേയറായി സ്ഥാനമേല്‍ക്കുന്നത്.


ഒരു മാസത്തിലേറെ നീണ്ടുനിന്ന പരിശീലനത്തിന്റെയും തയ്യാറെടുപ്പുകളുടെയും ആത്മവിശ്വാസത്തിലാണ് മത്സരാര്‍ത്ഥികള്‍ വേദിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നത്.


മത്സരാര്‍ത്ഥികള്‍ക്ക് പുറമെ യുകെയിലെ വിവിധ സൗന്ദര്യ മത്സരങ്ങളില്‍ വിജയികളായ സുന്ദരിമാര്‍ വേദിയില്‍ ചുവടുവെക്കും. കാണികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും അറിവും ആത്മവിശ്വാസവും ആവേശവും പകരുന്ന റാംപിലെ അവരുടെ വിജയ രഹസ്യങ്ങള്‍ അവര്‍ കണികളുമായി പങ്കുവെയ്ക്കും.


കാണികള്‍ക്ക് ആവേശം പകരാന്‍ സംഗീത നൃത്ത വിരുന്നും കഥകളി തെയ്യം, കളരിപ്പയറ്റ് തുടങ്ങി ഇന്ത്യയുടെ തനത് കലാ സാംസ്‌ക്കാരിക രൂപങ്ങളുടെ അവതരണവും ഉണ്ടായിരിക്കും. രുചിയേറിയ സൗത്ത് ഇന്ത്യന്‍ വിഭവങ്ങളുമായി ഫുഡ് സ്റ്റാളുകളും സജ്ജമാകും.


ജൂലൈ 13 ശനിയാഴ്ച്ച ഉച്ച കഴിഞ്ഞു 2 മണി മുതല്‍ ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പ്യണ്‍ അക്കാദമി ഹാളില്‍ വെച്ചാണ് പരിപാടി അരങ്ങേറുന്നത്. പരിപാടികളെക്കുറിച്ചുള്ള വിശദമായ വിവരണം പിന്നാലെ നല്‍കുന്നതാണ്. നവ്യവും വ്യത്യസ്തവുമായ ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ കൂടി സഹകരണത്തോടു കൂടിയാണ് ഈ പരിപാടി അരങ്ങേറുന്നത്. ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക

കലാഭവന്‍ ലണ്ടന്‍ : 07841613973

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions