വിദേശം

അക്രമിയുടെ വെടി ഏശിപ്പോയ ട്രംപിന് കനത്ത സുരക്ഷ

ട്രംപിനെ വെടിവെച്ചിട്ടത് ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്‌സ്; തോക്ക് പിടിച്ചെടുത്തു; ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച വിശ്രമം തള്ളി വീണ്ടും പൊതുവേദിയിലേക്ക്

അമേരിക്കന്‍ മുന്‍ പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ വെടിവച്ച പെന്‍സില്‍വാനിയയിലെ സ്ഥലത്തുനിന്ന് അക്രമിയുടേതെന്നു കരുതുന്ന എആര്‍15 സെമി ഓട്ടമാറ്റിക് റൈഫിള്‍ കണ്ടെടുത്തു. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അടുത്തയാഴ്ച നടക്കുന്ന റിപ്പബ്ലിക്കന്‍ നാഷനല്‍ കണ്‍വെന്‍ഷനില്‍ ട്രംപ് പങ്കെടുക്കുമെന്ന് ട്രംപിന്റെ ടീം അറിയിച്ചു.

ട്രംപിന് വെടിയേറ്റ സംഭവത്തെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തുവന്നു. അമേരിക്കയില്‍ ഇത്തരം രാഷ്ട്രീയ അക്രമം കേട്ടുകേള്‍വിയില്ലാത്തതാണ്, അത് ഉചിതമല്ല. എല്ലാവരും അതിനെ അപലപിക്കണമെന്ന് അദേഹം പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് അനുവദിക്കാനാകില്ല. നമുക്ക് ഇങ്ങനെ ആകാന്‍ കഴിയില്ല. ഇത് ക്ഷമിക്കാനും കഴിയില്ല. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്റെ എതിരാളിയാണ് ട്രംപ്. വെടിയേറ്റ ട്രംപുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ചികിത്സയിലായതിനാല്‍ സാധിച്ചില്ലെന്നു ബൈഡന്‍ വ്യക്തമാക്കി.

പെന്‍സില്‍വാനിയയിലെ റാലിക്കിടെയാണ് ട്രംപിന് നേരെ ആക്രമണമുണ്ടായത്. പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നു. ട്രംപിന്റെ വലത് ചെവിക്ക് പരുക്കേറ്റു.

ആക്രമണം ഉണ്ടായ ഉടനെ സ്‌ക്രീട്ട് സര്‍വീസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീര്‍ത്തു. വേദിയില്‍ പരുക്കേറ്റ് വീണ ട്രംപിനെ സുരക്ഷാ സേന ഉടന്‍ സ്ഥലത്ത് നിന്നു മാറ്റിയിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions