അസോസിയേഷന്‍

ഒഐസിസി വാറ്റ്‌ഫോര്‍ഡ് സംഘടിപ്പിക്കുന്ന 'ഉമ്മന്‍ചാണ്ടി അനുസ്മരണവും, പ്രഥമ ചരമവാര്‍ഷികവും

വാറ്റ്‌ഫോര്‍ഡ്: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, ജനകീയനും, വികസനോന്മുകനും, മാതൃകാ ഭരണാധികാരിയുമായിരുന്ന യശഃശരിരനായ ഉമ്മന്‍ ചാണ്ടീയുടെ ഒന്നാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും വാറ്റ്‌ഫോര്‍ഡില്‍ ഇന്ന് നടക്കും.

ഒഐസിസി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണം വൈകുന്നേരം 7മണിമുതല്‍ 10മണിവരെ വാറ്റ്‌ഫോഡിലെ ഹോളിവെല്‍ ഹാളില്‍ വച്ച് ആണ് നടത്തപ്പെടുന്നത്.

ഒഐസിസി നേതാക്കള്‍ ആയ സുജു കെ ഡാനിയേല്‍, അപ്പച്ചന്‍ കണ്ണന്‍ചിറ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കുചേരുകയും അനുസ്മരണ സന്ദേശം നല്‍കുന്നതുമാണ്.

അനുസ്മരണ യോഗത്തില്‍ വാറ്റ്‌ഫോഡിലെ പ്രമുഖ എഴുത്തുകാരും, സംസ്‌കാരിക നേതാക്കളുമായ ആയ കെപി മനോജ് കുമാര്‍(പെയ്‌തൊഴിയാത്ത മഴ)റാണി സുനില്‍ (ഓര്‍മ്മകള്‍ സൂക്ഷിക്കാനുള്ളതല്ല) റ്റോമി സെബാസ്റ്റിന്‍ (കെസിഎഫ് ലീഡര്‍)എന്നിവര്‍ സന്ദേശം നല്‍കുന്നതാണ്.

ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ നിത്യേന സന്ദര്‍ശകര്‍ എത്തി തിരികത്തിച്ചു പ്രാര്‍ഥിക്കുകയും, പുണ്യാത്മാവായി മാനിക്കുകയ്യും ചെയ്യുന്ന ജനനായകന്റെ വാര്‍ഷിക ദിനത്തില്‍ ഒരുക്കുന്ന പ്രാത്ഥനാ യജ്ഞത്തിന് പ്രമുഖ ബൈബിള്‍ പ്രഭാഷകന്‍ ജോണ്‍ തോമസ് നേതൃത്വം നല്‍കുന്നതും , പുഷ്പാര്‍ച്ചനക്ക് പ്രമുഖ കോണ്‍ഗ്രസ് നേതാവ് സുരജ് കൃഷ്ണന്‍ നേതൃത്വം നല്‍കുന്നതുമാണ്.

ജനോപാസകനും, കരുണാമയനും ജനഹൃദയങ്ങളില്‍ വസിക്കുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടി സാറിന്റെ അനുസ്മരണ വേദിയായ വാറ്റ്‌ഫോഡിലെ ഹോളിവെല്‍ ഹാളിലേക്ക് ഏവരേയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

Holywell Communtiy Center, Chaffinch lane, WD18 9QD, Watford.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions