ചരമം

ജേക്കബ് ജോര്‍ജ് നിര്യാതനായി

ഫിലഡല്‍ഫിയ: പുനലൂര്‍ കാവലോട്ട് ബംഗ്ളാവില്‍ ജോര്‍ജ് ജോസഫിന്റെയും ചിന്നമ്മ ജോര്‍ജിന്റെയും മകൻ ജേക്കബ് ജോര്‍ജ് (സജു - 66) ജൂലൈ ആറിന് ഫിലഡല്‍ഫിയയില്‍ നിര്യാതനായി.

കുണ്ടറ വഴിത്താനത്ത് വീട്ടില്‍ വി. ഒ. മത്തായി-റാഹേലമ്മ മത്തായി ദമ്പതികളുടെ ഇളയ മകള്‍ ലിസിമോൾ ആണ് ഭാര്യ. ജോര്‍ജ് ജേക്കബ് (അരുണ്‍), നീതു മണത്തറയില്‍ എന്നിവര്‍ മക്കളും, ആനി ജോര്‍ജ്, ജോയല്‍ മണത്തറയില്‍ എന്നിവര്‍ മരുമക്കളും, ജോനാഥൻ ജോര്‍ജ്, ജായേല്‍ മണത്തറയില്‍, മീഖായേല്‍ മണത്തറയില്‍ എന്നിവര്‍ കൊച്ചുമക്കളുമാണ്.

സോമി ജോര്‍ജ്, സോഫി ജോര്‍ജ്, സൂസി ജോര്‍ജ്, ജോസഫ് ജോര്‍ജ് (സുകു), തോമസ് ജോര്‍ജ് (ശശി), സാലി ജോര്‍ജ് എന്നിവരാണ് സഹോദരങ്ങള്‍. ഫിലഡല്‍ഫിയ ന്യൂ ടെസ്റ്റ്മെന്റ് ചര്‍ച്ച് അംഗമായിരുന്ന ജേക്കബ് ജോര്‍ജ് , കാര്‍ഡോണ്‍ ഇന്‍ഡസ്ട്രി, മാര്‍ഷല്‍സ്‌ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

പൊതുദര്‍ശനം ജൂലൈ 19 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതല്‍ 9:00 വരെയും , സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 20 ശനിയാഴ്ച രാവിലെ 9:00 മുതല്‍ 11:30 വരെയും സമയങ്ങളില്‍ ഫിലഡല്‍ഫിയ ന്യൂ ടെസ്റ്റ്മെന്റ് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടും. (New Testament Church 7520 Bustleton Ave, Philadelphia, PA 19152) ചര്‍ച്ചില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ചയ്ക്ക് 12:00 PM ന് വില്യം പെന്‍ സെമിത്തേരിയില്‍ (William Penn Cemetery, 13041 Bustleton Ave, Philadelphia, PA 19116) സംസ്‌ക്കാരവും നടക്കും.

https://www.youtube.com/live/NtAW_PHN8WY?si=2JKmk1OStv2cumY4

രാജു ശങ്കരത്തില്‍

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions