സിനിമ

വയനാടിനായി കൈകോര്‍ത്ത് നടി നിഖില വിമല്; രാത്രിയും വളണ്ടിയറായി കളക്ഷന്‍ സെന്ററില്‍

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നടി നിഖില വിമല്‍. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന തളിപ്പറമ്പ് കളക്ഷന്‍ സെന്ററിലാണ് നിഖില വളണ്ടിയര്‍ ആയി പ്രവര്‍ത്തിക്കുന്നത്. രാത്രി ഏറെ വൈകിയിട്ടും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം കലക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങളില്‍ നിഖില പങ്കാളിയായി.

സജീവമായി പ്രവര്‍ത്തിക്കുന്ന താരത്തിന്റെ വീഡിയോ ഡിവൈഎഫ്ഐ ഔദ്യോഗിക പേജില്‍ പങ്കുവച്ചു. നിഖിലയെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. പ്രാര്‍ഥനയിലും പോസ്റ്റിലും മാത്രം ഒതുങ്ങാതെ നേരിട്ടിറങ്ങി പ്രവര്‍ത്തിക്കാന്‍ നിഖില കാണിച്ച മനസ് കയ്യടി അര്‍ഹിക്കുന്നു എന്നിങ്ങനെയുള്ള കമന്റുകളാണ് എത്തുന്നത്.

മറ്റുള്ളവര്‍ക്ക് മാതൃകയാണ് നിഖിലയുടെ ഈ പ്രവര്‍ത്തികളെന്നും ചിലര്‍ കമന്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് നിഖില വിമല്‍. നിലപാടുകളും രാഷ്ട്രീയവും എന്നും തുറന്നു പറയുന്നതില്‍ മടി കാണിക്കാത്ത താരമാണ് നിഖില വിമല്‍.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions