സിനിമ

പാര്‍വതിയും വിക്രവും ഒന്നിച്ച 'തങ്കലാന്‍' എത്തുന്നു

ഒരുപാട് തവണ റിലീസ് മാറ്റിവച്ച വിക്രത്തിന്റെ 'തങ്കലാന്‍' എത്തുന്നു. ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. വിക്രത്തിന്റെ വമ്പന്‍ മെയ്ക്കോവര്‍ കൊണ്ട് തന്നെ ചര്‍ച്ചയായ ചിത്രമാണ് 'തങ്കലാന്‍'. ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തുന്നത് നടി പാര്‍വതി തിരുവോത്ത് ആണ്. പാര്‍വതിക്കൊപ്പം അഭിനയിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിക്രം ഇപ്പോള്‍.

'പാര്‍വതിയ്ക്ക് ഒപ്പം അഭിനയിക്കണമെന്ന് ഒരുപാട് നാളായി ഞാന്‍ ആഗ്രഹിക്കുന്ന കാര്യമാണ്. തങ്കലാനിന്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. വേറെ പടം കമ്മിറ്റ് ചെയ്യാതെ ഈ സിനിമയിലേക്ക് പാര്‍വതി വന്നല്ലോ എന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്.'

'സിനിമയില്‍ പറയുന്ന കാലത്ത് സ്ത്രീകള്‍ ജോലിയ്ക്ക് പോകും. അവര്‍ പോരിനും ഇറങ്ങാറുണ്ട്. അവരുടെ കൈകളും പുരുഷന്മാരുടേതിന് സമാനമായിരിക്കും. അത്തരത്തില്‍ ആണിനും പെണ്ണിനും സമത്വം ഉണ്ടായിരുന്ന കാലഘട്ടം. തങ്കലാനിലെ സ്ത്രീ കഥാപാത്രവും അങ്ങനെ തന്നെ ആയിരിക്കും.'

'പാ രഞ്ജിത്തിന്റെ എല്ലാ സിനിമകളിലെയും സ്ത്രീ കഥാപാത്രങ്ങള്‍ എപ്പോഴും ഏറെ വ്യത്യാസമുള്ളവരായിരിക്കും. ഇന്ത പടത്തിലും അപ്പടി താ ഇരുക്ക്. ഹീറോയ്ക്ക് ഒപ്പം നില്‍ക്കുന്ന കഥാപാത്രമാണ് പാര്‍വതിയുടേത്. ഇമോഷണല്‍ സീന്‍സ് ഉള്‍പ്പടെയുള്ളവയില്‍ മികച്ച പ്രകടനമാണ് പാര്‍വതി കാഴ്ചവച്ചത്.'

'അവര്‍ക്ക് ഒപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. ഒപ്പം നന്ദിയും അറിയിക്കുകയാണ്' എന്നാണ് വിക്രം പറഞ്ഞത്. അതേസമയം, വിക്രമിനെയും പാര്‍വതിയെയും കൂടാതെ നടി മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions