സിനിമ

ടോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കി ജാന്‍വി കപൂര്‍; ട്രെന്‍ഡിങ് ആയി 'ദേവര'യിലെ 'ചുട്ടമല്ലേ'

കൊരട്ടാല ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ‘ദേവര: പാര്‍ട്ട് 1’ലെ ഗാനം വൈറലാകുന്നു. ‘ചുട്ടമല്ലേ’ എന്ന ഗാനം യൂട്യൂബില്‍ ചുരുങ്ങിയ സമയം കൊണ്ട് 13 മില്യണ്‍ വ്യൂസ് നേടി ട്രെന്‍ഡിങ് ലിസ്റ്റില്‍ അഞ്ചാമതായി തുടരുകയാണ്. നടി ജാന്‍വി കപൂറിന്റെ ടോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ദേവര.

അതീവ ഗ്ളാമറസായാണ് ജാന്‍വിയെ ഗാനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനായി 10 കോടി രൂപയാണ് ജാന്‍വി കപൂര്‍ പ്രതിഫലം വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അനിരുദ്ധ് സംഗീതം നിര്‍വ്വഹിച്ച ഗാനം തെലുങ്കിലും ഹിന്ദിയിലും മലയാളത്തിലും ശില്‍പ്പ റാവു ആണ് ആലപിച്ചത്. തമിഴില്‍ ദീപ്തി സുരേഷുമാണ് ആലപിച്ചിരിക്കുന്നത്.

സെയ്ഫ് അലിഖാന്‍ ആണ് ചിത്രത്തില്‍ വില്ലനാകുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. വമ്പന്‍ ബജറ്റില്‍ രണ്ടു ഭാഗങ്ങളായാണ് ദേവര ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും ഗ്ലിംപ്‌സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സെപ്റ്റംബര്‍ 27ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. ‘ജനതാ ഗാരേജ്’ എന്ന ചിത്രത്തിന് ശേഷം കൊരട്ടല ശിവയും എന്‍ടിആറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദേവര. യുവസുധ ആര്‍ട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions